Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: തനിക്കെതിരെ ഉയർന്ന വർഗീയ ആരോപണത്തിന് മറുപടിയുമായി വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തനിക്ക് മതത്തിൻറെ പ്ലസ് വേണ്ടെന്നും, കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരിൽ വന്ന പോസ്റ്റ് വ്യാജം, കാഫിർ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും ഷാഫി പറമ്പിൽ.

കാഫിർ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കിൽ വ്യാജനിർമിതികൾ എതിർ സ്ഥാനാർത്ഥിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല, കാരണം വ്യാജ പോസ്റ്റിനെ എതിർ സ്ഥാനാർത്ഥി തള്ളി പറഞ്ഞില്ല, അവരത് മനപൂർവ്വം തനിക്കെതിരെ പ്രയോഗിച്ചു, വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല, വ്യാജ പോസ്റ്റ് തൻറെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ്, ഇത് തരം താഴ് ന്ന നടപടിയാണ്, വടകരയിൽ ജയിക്കുമെന്ന് എൽഡിഎഫിനും ബോധ്യപ്പെട്ടുവെന്നും ഷാഫി പറമ്പിൽ.

വടകരയിൽ വോട്ടിംഗ് നീണ്ടതിൽ വരണാധികാരിക്ക് പരാതി നൽകിയെന്നും ഷാഫി അറിയിച്ചു. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് വോട്ടെടുപ്പ് വൈകിയതെന്നും ഷാഫി.

Leave a Reply

Your email address will not be published. Required fields are marked *