Your Image Description Your Image Description
Your Image Alt Text

 

റിയാദ്: തന്റെ ആരാധനാപാത്രമായ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ ഷാർജയിൽ നിന്ന് റിയാദിലേക്ക് സിവിൻ നടന്നത് ആയിരം കിലോമീറ്റർ. ഇക്കഴിഞ്ഞ മാർച്ച് ഏഴിനാണ് ഷാർജയിലെ അൽ-നദിയിൽ നിന്ന് ഈ താമരശ്ശേരി സ്വദേശി പുറകിലൊരു ബാഗും തൂക്കി നടന്നു തുടങ്ങിയത്. ലക്ഷ്യം സൗദി തലസ്ഥാനമായ റിയാദിലെ അൽ നാസർ ഫുട്ബാൾ ക്ലബ്ബിന്റെ ആസ്ഥാനം.

തന്റെ ആരാധന പുരുഷൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡോ അവിടെയുണ്ട്. അയാളെ കാണണം,ഒരു സെൽഫിയെടുക്കണം, ഒരു ഒപ്പ് വാങ്ങണം. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തണുപ്പോ ചൂടോ മരുഭൂമിയുടെ വിജനതയോ ഒന്നും സിവിന് തടസ്സമല്ലായിരുന്നു .12 ദിവസം കൊണ്ട് കിലോമീറ്ററുകൾ നടന്നു താണ്ടി സൗദി-യു. എ. ഇ അതിർത്തിയായ ബത്ഹയിലെത്തി. ഉദ്യോഗസ്ഥരെല്ലാം അതിഥിയെ പോലെ സ്വീകരിച്ചു. വെള്ളവും ബിസ്കറ്റും നൽകി. ലക്ഷ്യം പറഞ്ഞപ്പോൾ പ്രാർത്ഥനയോടെ ആശീർവദിച്ചു. യാത്രയിലുടനീളം സൗദിയുടെ ആതിദേയത്വം രുചിച്ചു കൊണ്ടിരുന്നു. പെട്രോൾ പമ്പിലും, തൊഴിലാളികളുടെ ക്യാമ്പിൽ വിശ്രമിച്ചും അന്തിയുറങ്ങിയും നടത്തം പുരോഗമിച്ചു. ഒടുവിൽ ഏപ്രിൽ 11 ന് റിയാദിലെത്തി. തന്റെ സ്വപ്നത്തോളം ഉയരമുണ്ടായിരുന്നില്ല റിയാദ് നഗരത്തിന്റെ നടുക്ക് തല ഉയർത്തി നിൽക്കുന്ന കെട്ടിങ്ങൾക്കെന്ന് സിവിൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *