Your Image Description Your Image Description
Your Image Alt Text

 

ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറി ടിക്കറ്റുകളെടുക്കാത്തവർ കുറവായിരിക്കും. എന്നാൽ, ടിക്കറ്റ് എടുത്ത എല്ലാവരെയും ഭാഗ്യം കടാക്ഷിക്കണമെന്നില്ല. അതിന് അല്പം ഭാഗ്യം വേണം. പലപ്പോഴും അടിക്കില്ലെന്ന് ഉറപ്പിലെടുക്കുന്ന ലോട്ടറി ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം ലഭിച്ച വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. സമാനമായ രീതിയിൽ അതുവരെ അടിച്ച ലോട്ടറി ടിക്കറ്റുകളിലെ നമ്പറുകൾ നോക്കിവച്ച് അവയുടെ പ്രത്യേക പാറ്റേണിനെ കുറിച്ച് പഠിച്ച് അതിനനുസരിച്ച് ലോട്ടറി എടുത്ത് അവയ്ക്ക് സമ്മാനം നേടുന്ന അത്യപൂർവ്വം പേരുടെ കഥകളും ഇതിന് മുമ്പ് വൈറലായിരുന്നു. കാമുകൻറെ ഉപദേശത്തെ തുടർന്ന് ലോട്ടറി ടിക്കറ്റെടുത്ത ഒരു യുഎസ് യുവതിക്ക് അടിച്ചത്, 41 ലക്ഷത്തിൻറെ ജാക്പോട്ട്.

ഇത്രയും വലിയൊരു സമ്മാനം തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നാണെന്നാണ്, തൻറെ വിജയത്തിന് ശേഷം മേരിലാൻഡിൽ നിന്നുള്ള യുവതി ലോട്ടറി ഏജൻസിയോട് പറഞ്ഞത്. ഓൾനി വിന്നർ എന്നറിയപ്പെടുന്ന യുവതിക്കാണ് മേരിലാൻറ് ലോട്ടറിയുടെ ജാക്പോട്ട് ലഭിച്ചത്. 50,000 ഡോളറായിരുന്നു (ഏകദേശം 41,66977 രൂപ) സമ്മാന തുക. ലോറലിലെ വെയ്സ് മാർക്കറ്റിൽ നിന്ന് കാമുകൻറെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ 10 ഡോളറിൻറെ ക്വിക്ക്-പിക്ക് ടിക്കറ്റ് വാങ്ങിയതെന്ന് അവർ പറഞ്ഞു.

‘സമ്മാനം പ്രഖ്യാപിക്കപ്പെട്ട് ഏറെ കഴിഞ്ഞാണ് ലോട്ടറി എടുത്ത കാര്യം ഓർത്തത്. ഉടനെ ടിക്കറ്റുകൾ പരിശോധിച്ചു. എനിക്ക് സ്വയം വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ എനിക്ക് പറ്റാവുന്ന ഉച്ചത്തിൽ നിലവിളിച്ചു. അയൽക്കാർ‌ ഓടിയെത്തുമെന്നായിരുന്നു കരുതിയത്.’ ജാക്പോട്ട് ലഭിച്ച ശേഷം അവർ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. ജാക്പോട്ട് തുക എങ്ങനെ ചെലവഴിക്കണമെന്ന് ഒരു നിശ്ചയവും ഇല്ല. നിലവിൽ ഒരു ട്രക്ക് കൂടി വാങ്ങി ബിസിനസിൽ പണം നിക്ഷേപിക്കാമെന്ന് കരുതുന്നതായി യുവതി കൂട്ടിച്ചേർത്തു. യുഎസ് ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ എട്ടാമത്തെ വിജയമാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *