Your Image Description Your Image Description
Your Image Alt Text

പല തവണ പ്രതിപക്ഷ നേതാവിനോട് പറഞ്ഞിട്ടുണ്ട് ഈ ദീപ്തി മേരിയുടെയും മറ്റും വാക്കുകൾ കേട്ടു ചാടി പുറപ്പെടരുതെന്ന് . കോൺഗ്രെസിനെതിരെ മത്സരിച്ച സി പി എം സ്ഥാനാർഥിക്കു വോട്ട് ചെയ്തിട്ടു ആ സ്ക്രീൻ ഷോട്ട് ഈ പി ജയരാജന് തൻ അയച്ചു കൊടുത്തിട്ടില്ല എന്ന് ദീപ്തി പറയുന്നത് പോലും സത്യമാണോ ഏന് പരിശോധിക്കണം. അങ്ങനെ ദീപ്തി പറയുന്നതും കേട്ടു സതീശൻ പറഞ്ഞതെന്നു കേൾക്കുമ്പോൾ തോന്നുക പൗരത്വ ഭേദഗതി നിയമം കൊണ്ട് നേട്ടമുണ്ടാക്കിയത് മൊത്തം പിണറായി വിജയനാണെന്നു. ഓൺസതീഷാണ് പറയുന്നത് കേട്ടാൽ ഒന്ന് കൂടി തോന്നും . ഈ നിയമ നടപ്പാക്കാൻ കേരളത്തിൽ പിണറായി വിജയനായിരുത്തു ധൃതി എന്ന്. അത്ര ഗംഭീരമായാണ് വി ഡി സതീശൻ പിണറായിയും സി എ എ യും തമ്മിലുള്ള ബന്ധം വിവരിച്ചതും

എന്ത് അ ടിസ്ഥാനത്തിലാണ് വി ഡി സതീശൻ ഇങ്ങനെ തികച്ചും തെറ്റായ കണക്കുകൾ നിരത്തുന്നതെന്നു അറിയില്ല. എന്താണിതിലെ യാഥാർഥ്യയാമെന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടാൽ മനസിലാകും.
സതീശന്റെയും മുസ്ലിം ലീഗിന്റെയും വായ അടച്ചു കൊണ്ടുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതും. തിരിച്ചൊരു സംശയവും ആർക്കും ചോദിയ്ക്കാൻ ഇല്ലാത്ത വിധമുള്ള മറുപടി. മുഖ്യമന്ത്രി പറയുന്നതിങ്ങനെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 629 കേസുകള്‍ ഇതിനോടകം കോടതിയില്‍ നിന്ന് ഇല്ലാതായി കഴിഞ്ഞു. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളില്‍ 84 എണ്ണത്തില്‍ സര്‍ക്കാര്‍ ഇതിനോടകം പിന്‍വലിക്കാനുള്ള സമ്മതം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിന്‍മേല്‍ തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്. അന്വേഷണ ഘട്ടത്തില്‍ ഉള്ളത് കേവലം ഒരേ ഒരു കേസ് മാത്രമാണ്. കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കണം. അങ്ങനെ അപേക്ഷ നല്‍കാത്തതും ഗുരുതരസ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതുമായ കേസുകള്‍ മാത്രമേ തുടരുന്നുള്ളു. മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെ നേരിട്ടു കേൾക്കഎം

സമ്മതിച്ചു മുസ്ലിം ലീഗെ തന്നെയാണ് സി എ എ ക്കെതിരെ ആദ്യമായി സുപ്രിം കോടതിയിലെത്തിയത്. അതിനു പിന്നാലെ സംസ്ഥാന നിയമസഭാ സി എ എ നടപ്പാക്കില്ലെന്നു തീരുമാനമെടുത്തത് അറിഞ്ഞില്ല എന്നുണ്ടോ. അന്ന് പ്രതിപക്ഷത്തിന്റെ വ്യഗ്രത എന്റിലായിരുന്നു. ഇത് കേട്ടാൽ മനസിലാകും . ബിജെപി സർക്കാർ പൗരത്വ ഭേദഗതി ബിൽ പാർലമെൻറിൽ പാസ്സാക്കിയെടുത്ത 2019 ഡിസംബർ രണ്ടാം വാരത്തിൽതന്നെ ജനം രാജ്യത്താകെ തെരുവിലിറങ്ങിയപ്പോൾ കോൺഗ്രസ് എംപിമാർ പാർടി അദ്ധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നു.

ഇടതുപക്ഷ അംഗങ്ങളായ എളമരം കരീമും ബിനോയ് വിശ്വവും കെ കെ രാഗേഷും ബില്ലിനെതിരെ രാജ്യസഭയിൽ ശക്തിയുക്തം എതിർപ്പുയർത്തി. പൗരത്വ ഭേദഗതി ബില്ലിലെ ഭരണഘടന വിരുദ്ധതക്കെതിരെ രാജ്യസഭയിലെ ഇടതുപക്ഷ അംഗങ്ങൾ ഭേദഗതി നിർദേശിക്കുകയും ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല് വോട്ടിനിടാൻ ആവശ്യപ്പെട്ടതും ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടാൻ പ്രമേയം കൊണ്ടുവന്നതും ഇടതുപക്ഷ എംപിമാർ ആയിരുന്നു.

2020 ജനുവരിയിൽ ഡൽഹി രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം കനത്തപ്പോൾ കേരളത്തിലെ കോൺഗ്രസ്സ് എംപിമാരെ കാണാനുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രിയും ഇടതു പക്ഷവും പറയുന്നത് കോൺഗ്രസ് ഈ വർഗ്ഗീയ നിയമത്തിനെതിരെ നിലപാടെടുക്കുന്നില്ല. കാപട്യപൂർണ്ണമായ ഒളിച്ചുകളിയാണ് നടത്തുന്നത്. ആ പാർട്ടി വിശ്വസിക്കാൻ കൊള്ളാത്ത ഒന്നാണെന്ന് ആവർത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്ന്

Leave a Reply

Your email address will not be published. Required fields are marked *