Your Image Description Your Image Description
Your Image Alt Text

ഇന്ത്യയിലെ എയ്സർ ഹോം അപ്ലയൻസസുകളുടെ ഔദ്യോഗിക ലൈസൻസിയായ ഇൻഡ്കൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, 2024ലെ എയ്സർ എയർ കണ്ടീഷണറുകളുടെ ശ്രേണി അവതരിപ്പിക്കുന്നു. ഹോം കൂളിംഗ് അനുഭവങ്ങൾ പുനർ നിർവചിക്കുന്നതിനായി തയ്യാറാക്കിയ ഈ എയർ കണ്ടീഷണറുകൾ 1.0 ടൺ – 3 & 5 സ്റ്റാർ, 1.5 ടൺ – 3 & 5 സ്റ്റാർ, 2.0 ടൺ – 3 സ്റ്റാർ കപ്പാസിറ്റികളിലും ലഭ്യമാണ്. എയ്സർ എസി 29,999 രൂപ മുതൽ ലഭ്യമാണ്.

ഇന്ത്യയിൽ ആദ്യത്തെയും, വ്യവസായത്തിലെ ആദ്യത്തെയുമായ ഒരു
സവിശേഷതയായി, എയ്സർ എയർ കണ്ടീഷണറുകൾ 7-ഇൻ-1 കൺവേർട്ടബിൾ
ടെക്നോളജിയുമായി വരുന്നു, ഇത് ഉപയോക്താക്കളെ അവരുടെ ആവശ്യങ്ങൾക്ക്
അനുസരിച്ച് കൂളിംഗ് രൂപാന്തരപ്പെടുത്താനും പൊരുത്തപ്പെടുത്താനും
അനുവദിക്കുന്നു. ഇതിനുപുറമെ, 55 ഡിഗ്രി സെൽഷ്യസ് താപനില വരെ ശക്തവും
വിശ്വസനീയവുമായ തണുപ്പ് നൽകുന്ന ആർട്ടിക് റാപ്പ് കൂളിംഗ് ഉപയോഗിച്ച്
എ.സി.കൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു.

എയ്സർ എ.സി.യുടെ ഇന്‍റലിജന്‍റ് എ.ഐ.സെൻസ് സാങ്കേതികവിദ്യ ഈ മെഷീനുകളെ ഉപയോക്തൃ മുൻഗണനകളോട് പൊരുത്തപ്പെടുന്ന അഡാപ്റ്റീവ് കൂളിംഗ് ഇൻ്റലിജൻസ്  നൽകാൻ പ്രാപ്തമാക്കുകയും അന്തരീക്ഷ താപനിലയെ അടിസ്ഥാനമാക്കി കൂളിംഗ്  ക്രമീകരണങ്ങൾ ഉത്തമീകരിക്കുകയും മൊത്തത്തിലുള്ള ഊർജ്ജ ഉപഭോഗവും വൈദ്യുതി ബില്ലുകളും കുറയ്ക്കുകയും, കുറഞ്ഞ എ.സി. ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. താമസിക്കുന്ന സ്ഥലത്ത് സാധ്യമായ ഏറ്റവും മികച്ച തണുപ്പിക്കൽ അന്തരീക്ഷം നൽകുന്നതിന് കൂൾസ്ഫിയർ
എയർഫ്ലോ അതിന്‍റെ 3ഡി കൂളിംഗ് ഡൈവിലൂടെ സുഖശീതളിമ പ്രദാനം
ചെയ്യുന്നു.

ഈ എ.സി.കൾ ഒരു സൗന്ദര്യാത്മക രൂപകൽപന, സൗമ്യവും ചുരുങ്ങിയതുമായ
ആകർഷണീയത എന്നിവയോടെ നവീകരണത്തിന്‍റെ മികച്ച ഉദാഹരണമാണ്.
ശ്രദ്ധേയമായി, ഒരു രൂപകൽപ്പനയിൽ, ഇന്ത്യൻ വിപണിയിൽ അത്തരമൊരു
സവിശേഷതയുടെ ആദ്യ ഉദാഹരണമായി അടയാളപ്പെടുത്തപ്പെടുത്തിക്കൊണ്ട്.
ഒരു എർഗണോമിക് എൽ.ഇ.ഡി. ഡിസ്പ്ലേ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇൻഡ്കൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സി.ഇ.ഒ. ശ്രീ. ആനന്ദ് ദുബെ, അവതരണത്തിലുള്ള തന്‍റെ ആവേശം പങ്കുവെച്ചുകൊണ്ട് പറഞ്ഞു,
ഇന്ത്യയിലുടനീളമുള്ള വീടുകൾക്ക് സാങ്കേതികമായി പുരോഗമിച്ചതും വിശ്വസനീയവുമായ കൂളിംഗ് പരിഹാരങ്ങൾ പ്രദാനം ചെയ്യുക
എന്ന ഞങ്ങളുടെ ദൗത്യത്തിൽ ഒരു സുപ്രധാന കുതിച്ചുചാട്ടത്തെ
പ്രതിനിധീകരിക്കുന്ന എയ്സർ എയർ കണ്ടീഷണറുകളുടെ 2024 ശ്രേണി
അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്
നവീകരണത്തിനും ഉപഭോക്തൃ സംതൃപ്തിക്കും വേണ്ടിയുള്ള ഞങ്ങളുടെ
അർപ്പണബോധം അതിരുകൾ തുടർച്ചയായിവിപുലപ്പെടുത്താനും പ്രതീക്ഷകളെ
മറികടക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നു.

കമ്പനിയുടെ വീക്ഷണത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ട് ശ്രീ. ദുബെ
കൂട്ടിച്ചേർത്തു, "ഇൻഡ്കൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ,
അനിതരസാധാരണമായ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മാത്രമല്ല, ഞങ്ങളുടെ
ഉപഭോക്താക്കൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം വേഗത്തിലുള്ളതും
വ്യക്തിഗതമാക്കിയതുമായ സഹായം ഉറപ്പാക്കുന്ന ഒരു സമഗ്ര സേവന ശൃംഖല
സ്ഥാപിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വിശ്വാസ്യതയുടെയും
മനസ്സമാധാനത്തിന്‍റെയും പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുകയും, ഞങ്ങളുടെ
ബിസിനസ്സിന്‍റെ എല്ലാ മേഖലകളിലും ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ
ഞങ്ങൾ ശ്രമിക്കുകയും ചെയ്യുന്നു.

പ്രാദേശിക ഉൽപ്പാദനത്തിലും പൊരുത്തപ്പെടുത്തലിലും കമ്പനിയുടെ
പ്രതിബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട്, 2024 ശ്രേണിയിലെ എല്ലാ മോഡലുകളും
അഭിമാനപൂർവ്വം ഇന്ത്യയിൽ നിർമ്മിച്ചതാണ്. രാജ്യത്തുടനീളം
നിലനിൽക്കുന്ന വൈവിധ്യമാർന്ന കാലാവസ്ഥയെ നേരിടാൻ രൂപകൽപ്പന
ചെയ്തിട്ടുള്ള ഈ എയർ കണ്ടീഷണറുകൾ മികച്ച പ്രകടനവും ഈടുനില്പും ഉറപ്പ്
നൽകുന്നു.

എസികളുടെ വില ശ്രേണി ഇപ്രകാരമാണ്:
 എയ്സർ എസി 1.0 ടൺ (3 സ്റ്റാർ) – 29,999 രൂപ
 എയ്സർ എസി 1.0 ടൺ (5 സ്റ്റാർ) – 33,999 രൂപ
 എയ്സർ എസി 1.5 ടൺ (3 സ്റ്റാർ) – 32,999 രൂപ
 എയ്സർ എസി 1.5 ടൺ (5 സ്റ്റാർ) – 37,999 രൂപ
 എയ്സർ എസി 2.0 ടൺ (3 സ്റ്റാർ) – 44,999 രൂപ
 എയ്സർ എസി 1.5 ടൺ (വിൻഡോ എസി) – 28,999 രൂപ
അധിക കിഴിവ് ഓഫറുകൾ / ഇ.എം.ഐ. സ്കീമുകൾ, ബാങ്ക് കാർഡ് ഓഫറുകൾ
എന്നിവയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *