Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്‌ എക്‌സ്‌യുവി 3എക്‌സ്‌ഒ പുറത്തിറക്കി. കോംപാക്‌റ്റ്‌ എസ്‌യുവി വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങളുമായി വരുന്ന എക്‌സ്‌യുവി 3എക്‌സ്‌ഒ മികച്ച ഡിസൈന്‍, പ്രീമിയം ഇന്റീരിയറുകള്‍, സുഖപ്രദമായ യാത്ര, അത്യാധുനിക സാങ്കേതികവിദ്യ, മികച്ച പ്രകടനം, സുരക്ഷ എന്നിവ ലഭ്യമാക്കുന്നു.

മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോയില്‍ രൂപകല്‌പന ചെയ്‌ത എക്‌സ്‌യുവി 3എക്‌സ്‌ഒ ചെന്നൈയ്‌ക്കടുത്തുള്ള മഹീന്ദ്ര റിസര്‍ച്ച്‌ വാലിയിലാണ്‌ വികസിപ്പിച്ചെടുത്തത്‌. നൂതന നിര്‍മ്മാണ പ്രക്രിയകള്‍ ഉപയോഗിച്ച്‌ മഹീന്ദ്രയുടെ നാസിക്കിലെ അത്യാധുനിക കേന്ദ്രത്തില്‍ നിര്‍മ്മിച്ച എക്‌സ്‌യുവി 3എക്‌സ്‌ഒ മികച്ച കരുത്തും ഉയര്‍ന്ന നിലവാരവും ഉറപ്പാക്കുന്നതാണ്‌. ഓരോ വകഭേദവും അതത്‌ വിഭാഗത്തിന്റെ പ്രത്യേക ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നവയാണ്‌.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ എക്‌സ്‌യുവി 3എക്‌സ്‌ഒ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്‌. ഹാച്ച്‌ബാക്കില്‍ നിന്നും എസ്‌യുവിയിലേക്ക്‌ അപ്‌ഗ്രേഡു ചെയ്യുന്നവര്‍ മുതല്‍ മത്സരാധിഷ്‌ഠിത വിലയില്‍ ഉയര്‍ന്ന ഫീച്ചറുകള്‍ക്കായി തിരയുന്നവര്‍ക്കുവരെ എക്‌സ്‌യുവി 3എക്‌സ്‌ഒ പുതുമ, സുരക്ഷ, പ്രകടനം എന്നിവ ലഭ്യമാക്കുന്നു. വാഹനത്തിന്റെ ഓരോ വകഭേദവും വ്യത്യസ്‌ത ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോന്നവയാണെന്നും മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്‌ ഓട്ടോമോട്ടീവ്‌ വിഭാഗം പ്രസിഡന്റ്‌ വീജയ്‌ നക്ര പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ്‌ സാഹചര്യങ്ങളില്‍ മികച്ച നിയന്ത്രണം ഉറപ്പാക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളായ ബ്ലൈന്‍ഡ്‌ വ്യൂ മോണിറ്ററോട്‌ കൂടിയ 360-ഡിഗ്രി സറൗ്‌ വ്യൂ സിസ്റ്റം, ഹില്‍ ഹോള്‍ഡ്‌ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ്‌ കണ്‍ട്രോള്‍ തുടങ്ങിയ പുതുതലമുറ ഇലക്ട്രോണിക്‌ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനവും ഈ വാഹനത്തിലു്‌.

മികച്ച പ്രകടനത്തിനും മികച്ച കാര്യക്ഷമതയ്‌ക്കും വേി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ടര്‍ബോ എഞ്ചിനാണ്‌ എക്‌സ്‌യുവി 3എക്‌സോയ്‌ക്ക്‌ കരുത്തേകുന്നത്‌. എംസ്റ്റാലിയന്‍ ടിജിഡിഐ, ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം 96 കിലോവാട്ട്‌ പവറും (130 പിഎസ്‌) 230 എന്‍എം ടോര്‍ക്കും, 85.8 കിലോവാട്ട്‌ പവറും (117 പിഎസ്‌) 300 എന്‍എം ടോര്‍ക്കും ഉത്‌പാദിപ്പിക്കുന്നവയാണ്‌.

എംസ്റ്റാലിയന്‍ ടിജിഡിഐ എഞ്ചിന്‌ 4.5 സെക്കന്‍ഡില്‍ 0-60 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാനാകും. മാനുവല്‍ ട്രാന്‍സ്‌മിഷനില്‍ ഈ വിഭാഗത്തിലെ മികച്ച ഇന്ധനക്ഷമതയായ 20.1 കിലോമീറ്ററും ലഭിക്കും. 6 സ്‌പീഡ്‌ മാനുവല്‍-ഓട്ടോമാറ്റിക്‌ വകഭേദങ്ങളാണ്‌ വാഹനത്തിനുള്ളത്‌.

6 എയര്‍ബാഗുകള്‍, 4 ഡിസ്‌ക്‌ ബ്രേക്കുകള്‍, സീറ്റ്‌ ബെല്‍റ്റ്‌ റിമൈന്‍ഡര്‍, കുട്ടികളുടെ സുരക്ഷയ്‌ക്കായി പാസഞ്ചര്‍ എയര്‍ബാഗ്‌ ഓണ്‍/ഓഫ്‌ സംവിധാനം, ടോപ്പ്‌-ടെതര്‍ ഉള്ള ഐഎസ്‌ഒ-എഫ്‌ഐഎക്‌സ്‌ ചൈല്‍ഡ്‌ സീറ്റുകള്‍ എന്നിവയോടെയാണ്‌ എക്‌സ്‌യുവി 3എക്‌സ്‌ഒ എത്തുന്നത്‌. സെഗ്മെന്റില്‍ ആദ്യമായി അഡാസ്‌ ലെവല്‍ 2 സംവിധാനവും ഈ വാഹനത്തിലു്‌.

ആഗോള വിപണി ലക്ഷ്യമിട്ട്‌ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്‌ മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ രൂപകല്‍പ്പന ചെയ്‌തതും വികസിപ്പിച്ചതും. 2024 മെയ്‌ 15 മുതല്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനായും എക്‌സ്‌യുവി 3എക്‌സ്‌ഒ ബുക്ക്‌ ചെയ്യാം. 2024 മെയ്‌ 26 മുതലാണ്‌ വാഹനത്തിന്റെ ഡെലിവറി.

7.49 ലക്ഷം രൂപ (എക്‌സ്‌ ഷോറൂം) മുതലാണ്‌ വില ആരംഭിക്കുന്നത്‌. എറ്റവും ഉയര്‍ന്ന വകഭേദത്തിന്‌ 15.49 ലക്ഷം രൂപയുമാണ്‌ എക്‌സ്‌-ഷോറൂം വില. ഓട്ടോമാറ്റിക്‌ വകഭേദത്തിന്റെ വില 9.99 ലക്ഷത്തില്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *