Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ് .

പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വ‍ർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, തുടങ്ങി മെയ് 2 മുതൽ വലിയ പരിഷ്ക്കാരത്തിനായിരുന്നു ഗതാഗതമന്ത്രിയുടെ നിർദ്ദേശം. പുതിയ ട്രാക്കൊരുക്കാൻ ഗതാഗതകമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകള്‍ ഉണ്ടാക്കിയുമില്ല.

ട്രാക്കൊരുക്കാതെ പരിഷ്ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിംഗ് സ്കൂളുകളുടെ നീക്കം. എന്നാൽ ചില ഇളവുകള്‍ വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം തുടരാൻ മന്ത്രി ഇന്നലെ തീരുമാനിച്ചു. ‍പ്രതിദിന ടെസ്റ്റ് 60 ആക്കി, പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച്. ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. ഇതായിരുന്നു ഇളവുകള്‍. എന്നാൽ പരിഷ്ക്കരണത്തിനായി ഇറക്കിയ സർക്കുലർ തന്നെ റദ്ദാക്കണമെന്നാണ് സിഐടിയുവിൻെറ ആവശ്യം.

പ്രതിദിനം 100 ലൈസൻസിന് മുകളിൽ നൽകുന്ന 15 ഡ്രൈവർമാർക്ക് ഇന്നലെ പരസ്യ ടെസ്റ്റ് നടത്തിയിരുന്നു. ഡ്രൈവിംഗ് പരീക്ഷ കടുകട്ടിയാക്കിപ്പോൾ കൂട്ടതോൽവിയായിരുന്നു ഫലം. 100 ലധികം ലൈസൻസ് നൽകിയത് മതിയായ പരിശോധനയില്ലാതെയെന്നാണ് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട്. ഇതനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *