Your Image Description Your Image Description
Your Image Alt Text

ഇതാണോ ഇന്നലെ സുരേന്ദ്രൻ വലിയ ഗീർവാണമടിച്ചത് ? പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇന്ന് ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് . കോൺഗ്രസ്സിലെ മാത്രമല്ല , യു ഡി എഫിലെയും ഇ​ട​തു മു​ന്ന​ണി​യി​ലേയും പ്ര​മു​ഖ നേ​താ​ക്ക​ൾ വരുമെന്നാണ് വാചക കസർത്ത് നടത്തിയത്.

ആകെ കൂടി ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് ചേരുന്ന വിവരം മാത്രമാണ് . ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്‌പോർട് കൗൺസിൽ അധ്യക്ഷയായിരുന്നു പത്മനി തോമസ്. കേരളത്തിനായി അത്‌ലറ്റിക്‌സിൽ മികവ് കാട്ടിയ ആദ്യ കാല കായികതാരങ്ങളിൽ ഒരാളാണ് പത്മിനി തോമസ്.

അല്ലാതെ കോൺഗ്രസ്സിന്റെ ഒരു സാധാരണ പ്രവർത്തക പോലുമല്ല പത്മിനി , പത്മിനിയൊക്കെ കോൺഗ്രസ്സിന്റെ പ്രമുഖ നേതാവാണെന്ന് പറയുകയാണെങ്കിൽ മറ്റുള്ളവരെക്കുറിച്ച്ചെന്ത് പറയും ?സ്പോർട്സ് കോട്ടയിൽ റയിൽവേയിൽ ജോലിക്ക് കയറിയ പത്മിനി , കഴിഞ്ഞ വര്ഷം സർവ്വീസിൽ നിന്നും വിരമിച്ചിരുന്നു .

അവർ ഒരു കോൺഗ്രസ്സ് അനുഭാവിയാണെന്നാല്ലാതെ മറ്റൊരു ബന്ധവും പാർട്ടിയായിട്ടില്ല . ഇപ്പോൾ ബിജെപിയിൽ പോകുന്നത് തന്നെ വല്ല അധികാരത്തിന്റെ അപ്പ കഷണവും കിട്ടുമോന്ന് വിചാരിച്ചാണ്. കോൺഗ്രസ് പാർട്ടിയുടെ പേരും പറഞ്ഞു നാണമില്ലല്ലോ ഇവർക്കൊക്കെ ബിജെപിയിലോട്ട് ചെന്ന് കേറാൻ?

പത്മിനിക്ക് പുറമേ മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് പറയുന്നുണ്ട് . തിരുവനന്തപുരത്തെ കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കളുമാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്നാണ് വിവരം.

കെ കരുണാകരന്റെ വിശ്വസ്തനായ മുൻ എംപിയും മന്ത്രിയുമായിരുന്ന ആൾ ബിജെപിയുടെ സാധ്യതാ പട്ടികയിലുണ്ടത്രേ . 2011-16 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത ഇയാൾ നേരത്തെ കരുണാകരൻ ഗ്രൂപ്പായിരുന്നു .

പിന്നീട് കളം മാറി ഉമ്മൻ‌ചാണ്ടി ഗ്രൂപ്പിലെത്തിയെന്നും ഇല്ലന്നും പറയപ്പെടുന്നു . എന്തായാലും അഴിമതിയുടെ ഉസ്ത്താതായ ഇയാൾ കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ചു തോറ്റിരുന്നു . ഒരു പക്ഷെ അഴിമതി കണ്ടുപിടിച്ച ഇയാൾ ബിജെപിയിലെത്തിയാൽ കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് .

ഇയാൾക്ക് പുറമെ രണ്ട് മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയേക്കുമെന്നാണ് ശക്തമായ അഭ്യൂഹം. ഇങ്ങനെ ഓരോരുത്തരായി പോകാതെ മൊത്തത്തിലങ് ലയിച്ചിരുന്നെങ്കിൽ നന്നായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *