Your Image Description Your Image Description
Your Image Alt Text

 

ആരാണ് അൽപ്പം റൊമാൻസ് ഇഷ്ടപ്പെടാത്ത് അല്ലേ? മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല പക്ഷികളുടെ കാര്യത്തിലും ഇത് സത്യമാണ്. മനുഷ്യരെ തോൽപ്പിക്കും വിധം റൊമാൻസ് കാണിച്ച് തൻറെ ഇണയെ പാട്ടിലാക്കാൻ കഴിവുള്ള ഒരു പക്ഷിയുണ്ട്. നൃത്തം ചെയ്താണ് ഈ കള്ളക്കാമുകൻ തൻറെ ഇണകളെ വരുതിയിലാക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിലൂടെ അത്ഭുതപ്പെടുത്തുന്ന ഈ പക്ഷികൾ അറിയപ്പെടുന്നത് ‘സൂപ്പർബ് ബേർഡ് ഓഫ് പാരഡൈസ്’ (superb bird-of-paradise) എന്നാണ്. ഗ്രേറ്റർ ലൊഫോറിന (Greater lophorina) എന്നാണ് ഇവയുടെ ഔദ്യോഗിക നാമം. ഈ ഇനം പക്ഷികളിലെ ആണുങ്ങളാണ് നൃത്തത്തിൽ മുന്നിൽ.

ഇണയെ ആകർഷിക്കാനാണ് ഇവയുടെ ഈ നൃത്ത സാഹസം. പക്ഷേ, അത് വെറുതെ അങ്ങ് ചെയ്യുകയ്യല്ല കേട്ടോ ചെയ്യുന്നത്. അതിനായി നടത്തുന്ന ഒരുക്കങ്ങളെല്ലാം അൽപ്പം റൊമാൻറിക്കാണ്. ഇണയാക്കാൻ ആ​ഗ്രഹക്കുന്ന പെൺ പക്ഷിയെ കണ്ടെത്തി കഴിഞ്ഞാൽ പിന്നെ ഏതുവിധേനയും ആകർഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. തൻറെ ഇണയ്ക്ക് വേണ്ടി നൃത്തം ചെയ്യാൻ അനുയോജ്യമായ ഒരു വേദി കണ്ടെത്തുകയാണ് പിന്നത്തെ ജോലി. അതിന് പറ്റിയ ഒരു സ്ഥലം കണ്ടെത്തി അവിടം വൃത്തിയാക്കും. ഇലകളും മരക്കഷണങ്ങളും പ്രദേശത്ത് നിന്നും നീക്കം ചെയ്യും.

ഇനിയാണ് വേദി അലങ്കരിക്കൽ, അതിനായി ചുവന്ന വൈൽഡ് ബെറികൾ ശേഖരിച്ച് അവ വേദിയിലാകെ നിരത്തും. അടുത്തത് നൃത്തം കാണാൻ എത്തുന്ന പെൺ പക്ഷിക്ക് ഇരിക്കാനായി സ്ഥലം ഒരുക്കലാണ്. നൃത്തം ചെയ്യാനായി സജ്ജീകരിച്ച വേദിക്ക് തൊട്ടടുത്തായുള്ള മരച്ചില്ലയിലാണ് ഈ ഇരിപ്പിടം ഒരുക്കുക. കാഴ്ചയെ മറയ്ക്കുന്ന ഇലകൾ നീക്കം ചെയ്തും മരക്കൊമ്പ് കൊക്കുകൾ ഉപയോഗിച്ച് ഉരസി മൃദുവാക്കിയും മരച്ചില്ല വൃത്തിയാക്കും. ഇത്രയും സഞ്ജീകരണങ്ങൾ കഴിഞ്ഞാൽ പിന്നെ വൈകില്ല, പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കി ഇണയെ ആകർഷിച്ച് വരുത്തും. പെൺപക്ഷി എത്തി മരച്ചില്ലയിൽ ഇരുന്നു കഴിഞ്ഞാൽ മനോഹരമായ നൃത്തം ആരംഭിക്കുകയായി.

Leave a Reply

Your email address will not be published. Required fields are marked *