Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാരെ എയർ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടു. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്നും ക്യാബിൻ ക്രൂ അംഗത്തിനു നൽകിയ കത്തിൽ മാനേജ്മെന്റ് വ്യക്തമാക്കി.

അതേസമയം, എയർ ഇന്ത്യ ജീവനക്കാരോടുള്ള മാനേജ്മെന്റിന്റെ നടപടിയെ ലേബർ കമ്മിഷണർ രൂക്ഷമായി വിമർശിച്ചു. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മിഷൻ വ്യക്തമാക്കി. തൊഴിൽ നിയമ ലംഘനം നടന്നു എന്നാണ് ഡൽഹി റീജിയണൽ ലേബർ കമ്മിഷണറുടെ വിമർശനം.

അനുരഞ്ജന ചർച്ചകൾക്ക് ഉത്തരവാദപ്പെട്ട ആരെയും നിയോഗിച്ചിട്ടില്ലെന്നും അനുരഞ്ജന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ഡൽഹി റീജിയണൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിൽ വ്യക്തമാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *