Your Image Description Your Image Description
Your Image Alt Text

ഓഡിയോ മികവിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുകൊണ്ട്സെനൈസർ അതിൻ്റെ ഏറ്റവും പുതിയ വിസ്മയങ്ങളായ  ആക്‌സെൻ്റംആക്‌സെൻ്റം പ്ലസ്   ഹെഡ്‌ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യഥാക്രമം INR 12,990, INR 15,990 എന്നീ വിലകളിൽ വാങ്ങിക്കാവുന്നഈ അത്യാധുനിക ഹെഡ്‌ഫോണുകൾ ഇപ്പോൾ ഔദ്യോഗിക സെനൈസർ വെബ്‌ഷോപ്പായ സെനൈസർ ഹിയറിങ്. കോം ആമസോൺ. കോം എന്നിവയിൽ ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്.

“വിലയെക്കുറിച്ച് ശ്രദ്ധാലുക്കളായ ഞങ്ങളുടെ ശ്രോതാക്കൾക്ക് അസാധാരണമായ
ഓഡിയോ അനുഭവങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ സുപ്രധാന
നാഴികക്കല്ലിനെ പ്രതിനിധീകരിക്കുന്ന ആക്സെന്റം സീരീസ് ഇന്ത്യയിൽ
അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ ആഹ്ലാദത്തിലാണ്. സെനൈസറിൻ്റെ
പ്രീമിയം ഓഡിയോ നിലവാരം മികച്ച വിലയിൽ അനുഭവയോഗ്യമാക്കുന്ന
ഞങ്ങളുടെ വമ്പൻ നേട്ടത്തെ ആക്സെന്റം സീരീസ് ഉൾക്കൊള്ളുന്നു.
ആക്‌സെൻ്റം പ്ലസ്, ആക്‌സെൻ്റം വയർലെസ് ഹെഡ്‌ഫോണുകളുടെ
അവതരണം, പുതുമ, ഗുണമേന്മ, ഉപഭോക്തൃ സംതൃപ്തി എന്നിവയിലുള്ള
സെനൈസറിൻ്റെ സമർപ്പണത്തെ ഒരിക്കൽക്കൂടി ഉറപ്പിക്കുന്നു,” ഇന്ത്യയിലെ
സെനൈസർ കൺസ്യൂമർ ബിസിനസ്സ് , ജനറൽ മാനേജർ വിജയ് ശർമ്മ
പറയുന്നു. "ആക്സെന്റം സീരീസിൻ്റെ ലോഞ്ചോടെ, ഞങ്ങളുടെ
ഉപഭോക്താക്കളെ ബാറ്ററി ലൈഫും വയർലെസ് സ്വാതന്ത്ര്യവും നഷ്ടപ്പെടുത്താതെ
ദിവസം മുഴുവൻ ആഹ്ളാദപൂർവ്വം ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട്
സെൻനൈസറിൻ്റെ ആശ്വാസകരമായ ശബ്‌ദം നൽകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.

സമാനതകളില്ലാത്ത ശബ്‌ദ നിലവാരത്തോടുള്ള സെൻഹൈസറിൻ്റെ
പ്രതിബദ്ധതയുടെ തെളിവായ, ആക്സെന്റം വയർലെസ് ഹെഡ്‌ഫോണുകൾ
പ്രീമിയം സവിശേഷതകളുടെയും അസാധാരണമായ മൂല്യങ്ങളുടെയും
അതിരുകളില്ലാത്ത മിശ്രണം വാഗ്ദാനം ചെയ്യുന്നു. സെനൈസറിൻ്റെ സിഗ്നേച്ചർ
അക്കോസ്റ്റിക്‌സ്, ഹൈബ്രിഡ് ആക്റ്റീവ് നോയ്‌സ് ക്യാൻസലിംഗ്
സാങ്കേതികവിദ്യയുടെ ശാന്തത എന്നിവയിലൂടെ, ആക്സെന്റം വയർലെസ്
ഹെഡ്‌ഫോണുകൾ വയർലെസ് ഓഡിയോ പ്രേമികൾക്കായി ഒരു പുതിയ
മാനദണ്ഡം സൃഷ്ടിക്കുന്നു. അതിമനോഹരമായ സൗണ്ട്സ്‌കേപ്പുകൾ
നൽകുന്നതിനായി അതീവ സൂക്ഷ്മതയോടെ ട്യൂൺ ചെയ്‌തിരിക്കുന്ന 37 mm
ഡൈനാമിക് ട്രാൻസ്‌ഡ്യൂസറുകളുടെ ആർഭാടമുള്ള, ഈ ഹെഡ്‌ഫോണുകൾ
ശ്രദ്ധേയമായ ബാസ് പ്രകടനവും ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയും വാഗ്ദാനം
ചെയ്യുന്നു. അതിനൂതനമായ അക്കോസ്റ്റിക്സ് സമഗ്രമായ ANC പ്രകടനത്തിനായി
രൂപകൽപ്പന ചെയ്‌തിരിക്കുന്നു, പാസിവ് ഐസൊലേഷനിലൂടെയും ലോ, ഹൈ
ഫ്രീക്വൻസികളെ ലക്ഷ്യമാക്കുന്ന വിവേകപൂർണ്ണമായ
മൈക്രോഫോണുകളിലൂടെയും ബാഹ്യ ശല്യങ്ങൾ ഫലപ്രദമായി കുറയ്ക്കുന്നു.
വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന കണ്ടന്റ് ഉപഭോഗ ലാൻഡ്‌സ്‌കേപ്പിനൊപ്പം,
ആക്സെന്റം ഹെഡ്‌ഫോണുകൾ Bluetooth® 5.2, മൾട്ടിപോയിൻ്റ് കണക്റ്റിവിറ്റി
എന്നിവയിലൂടെ മെച്ചപ്പെട്ട കൺ‌ട്രോൾ നൽകുന്നു. ആവേശഭരിതർക്കിനി
അസാധാരണ സൗണ്ട് ഫിഡിലിറ്റിയിൽ ആനന്ദിക്കാം, വയർഡ് ഹെഡ്‌ഫോണുകളെ വെല്ലുന്ന ശക്തമായ വയർലെസ് സ്ഥിരതയും പഞ്ച് ഔട്ട്‌പുട്ടും നൽകുന്ന aptX™ HD കോഡെക്കിനുള്ള സപ്പോർട്ടിന് നന്ദി.

ആകർഷകമായ 50 മണിക്കൂർ ബാറ്ററി ലൈഫിന് പുറമേ, ആക്സെന്റം
വയർലെസ് ഹെഡ്‌ഫോണുകൾ വെറും 10 മിനിറ്റിനുള്ളിൽ 5 മണിക്കൂർ അധിക
പ്ലേബാക്ക് നൽകുന്നു ക്വിക്ക് ചാർജ് കഴിവുകളും ചീച്ചർ ചെയ്യുന്നു.
നൽകിയിരിക്കുന്ന USB-C കേബിൾ ചാർജ് ചെയ്യുന്നതിനൊപ്പം അനുയോജ്യമായ
ഒരു ഓഡിയോ ഡിവൈസിൽ നിന്ന് തടസ്സങ്ങളില്ലാത്ത മ്യൂസിക് സ്ട്രീമിംഗ്
പ്രാപ്തമാക്കുന്നത്, ഹെഡ്ഫോണുകളെ ആഴത്തിലുള്ള കണ്ടന്റ് ഉപഭോഗത്തിനും
തടസ്സമില്ലാത്ത ഓഡിയോ കമ്യൂണിക്കേഷനുമുള്ള ഒരു ഓഡിയോ
ഇൻ്റർഫേസാക്കി മാറ്റുന്നു.

അതേസമയം, ബ്ലാക്ക്, വൈറ്റ് കളർ വേരിയൻ്റുകളിൽ ലഭ്യമായ ആക്‌സെൻ്റം
പ്ലസ് ഹെഡ്‌ഫോണുകൾ 15,990 രൂപയെന്ന ആകർഷകമായ വിലയിൽ
ഔദ്യോഗിക സെനൈസർ വെബ്ഷോപ്പ് www.sennheiser-hearing.com, Amazon.in
എന്നിവിടങ്ങളിൽ ലഭ്യമാണ്. ആധുനിക ഓഡിയോ ഫൈലുകളുടെ
വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന
ചെയ്‌തിരിക്കുന്ന, ആക്സെന്റം പ്ലസ് ഹെഡ്‌ഫോണുകൾ ഹെഡ്‌ഫോൺ
ശ്രവണാനുഭവത്തെ പുതിയ ഉയരങ്ങളിലേക്കെത്തിക്കുന്ന സെനൈസറിൻ്റെ
വിപുലമായ അക്കോസ്റ്റിക് വൈദഗ്ധ്യം, അവബോധജന്യമായ ടച്ച്-ആംഗ്യ
നിയന്ത്രണങ്ങൾ, ഹൈബ്രിഡ് അഡാപ്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, ആഡംബര
ന്നിർമ്മിതി എന്നിവ ഉൾക്കൊള്ളുന്നു. 50 മണിക്കൂർ തടസ്സമില്ലാത്ത പ്ലേബാക്കും
ശബ്‌ദ ഗുണമേന്മയുള്ളതും സ്ഥിരതയുള്ള, വയർഡ് കണക്ഷനുമായി, ആക്സെന്റം പ്ലസ് ഹെഡ്‌ഫോണുകൾ, അത്യാധുനിക സാങ്കേതിക വിദ്യയെ സൗകര്യങ്ങളുമായി സമന്വയിപ്പിക്കുന്നു. ഹെഡ്‌ഫോണുകളുടെ മടക്കാവുന്ന രൂപകൽപ്പനയും കൂടെയുള്ള പ്രൊട്ടക്ടിവ് സിപ്പ്-സ്റ്റോറേജ് കേസും തടസ്സരഹിതമായ പോർട്ടബിലിറ്റിയും ഓർഗനൈസേഷനും ഉറപ്പാക്കുന്നതിലൂടെ സംഗീത പ്രേമികളുടെ മികച്ച യാത്രാ കൂട്ടാളിയാക്കുന്നു.

സെനൈസറിൻ്റെ ആക്സെന്റം വയർലെസ്സ്, ആക്സെന്റം പ്ലസ്
ഹെഡ്‌ഫോണുകൾ മികച്ച ശബ്‌ദ പ്രകടനം, നൂതന സവിശേഷതകൾ,
അസാധാരണമായ താങ്ങാനാവുന്ന വില എന്നിവയുടെ സമാനതകളില്ലാത്ത
സംയോജനം വാഗ്ദാനം ചെയ്യുന്ന, വയർലെസ് ഓഡിയോ ലാൻഡ്‌സ്‌കേപ്പിലെ
ഒരു മാതൃകാ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ
ലഭ്യമാകുന്ന സെനൈസറിൻ്റെ ആക്സെന്റം ശ്രേണിയിലൂടെ വയർലെസ്
ഓഡിയോയുടെ ഭാവി അനുഭവിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *