Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: മുളക്കുഴ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമാ മോഹൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ആർ. രാധാബായി, ജില്ല പഞ്ചായത്ത് അംഗം ഹേമലതാ മോഹൻ, പഞ്ചായത്ത് അംഗങ്ങളായ പ്രമോദ് കാരയ്ക്കാട്, എൻ. പത്മാകരൻ, മഞ്ജു വിനോദ്, കെ.സി. ബിജോയ്, കെ.പി. പ്രദീപ്, ടി. അനു മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചക്രപ്പുരപ്പടി – കളത്തിൽപ്പടി റോഡ് , കൊഴുവല്ലൂർ അമ്പലമുക്ക് – കാവിൽപ്പടി റോഡ്, ആർ.കെ. ഇൻഡസ്ട്രീസ് പഴൂർ റോഡ്, വെട്ടിപ്പീടിക കൈതക്കുളഞ്ഞി റോഡ്, പള്ളിതെക്കേതിൽ – പറയരുകാല ക്ഷേത്രം റോഡ്, മുളക്കുഴ പഞ്ചായത്ത്പടി – വി.എച്ച്.എസ്.- പാലമ്മൂട്ടിൽപ്പടി റോഡ്, പിരളശ്ശേരി വായനശാല മുള്ളിക്കൽ കണ്ണുവേലിക്കാവ് റോഡ്, മഠത്തിൽ തെക്കേത് ചാലുങ്കര റോഡ് തുടങ്ങിയ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.

ചക്രപ്പുരപ്പടി – കളത്തിൽപ്പടി റോഡിന് 316 മീറ്ററാണ് നീളം.10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. 476 മീറ്റർ നീളമുള്ള കൊഴുവല്ലൂർ അമ്പലമുക്ക് – കാവിൽപ്പടി റോഡിന് 10 ലക്ഷം രൂപയണ് ചെലവ്. ആർ.കെ. ഇൻഡസ്ട്രീസ് പഴൂർ റോഡിന് (630 മീറ്റർ നീളം) 42 ലക്ഷം രൂപയാണ് ചെലവ്. വെട്ടിപ്പീടിക കൈതക്കുളഞ്ഞി റോഡ് (700 മീറ്റർ നീളം) 20.98 ലക്ഷം രൂപ ചെലവ്. പള്ളിതെക്കേതിൽ – പറയരുകാല ക്ഷേത്രം റോഡിന് (153 മീറ്റർ നീളം) 15.80 ലക്ഷം രൂപയാണ് ചെലവ്. മുളക്കുഴ പഞ്ചായത്ത്പടി – വി.എച്ച്.എസ്.- പാലമ്മൂട്ടിൽപ്പടി റോഡ് (400 മീറ്റർ നീളം) 20 ലക്ഷം ചെലവ്. പിരളശ്ശേരി വായനശാല മുള്ളിക്കൽ കണ്ണുവേലിക്കാവ് റോഡ് (500 മീറ്റർ നീളം) 9.8 ലക്ഷം രൂപ ചെലവ്. മഠത്തിൽ തെക്കേത് ചാലുങ്കര റോഡ് (420 മീറ്റർ നീളം) 22 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *