Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിനായി 1,414 ബൂത്തുകൾ പ്രവർത്തിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ജില്ല ആശുപത്രിയിൽ എം.എസ്. അരുൺകുമാർ എം.എൽ.എ മകൾ നാലു വയസ്സുകാരി അലൈഡയ്ക്ക് നൽകി നിർവഹിച്ചു. ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുളള 1,18,608 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്.

സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി. അഞ്ച് വയസിന് താഴെയുള്ള 23,24,949 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *