Your Image Description Your Image Description
Your Image Alt Text

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി പത്തനംതിട്ട ലോക്സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിലെ പല ക്രൈസ്തവ ഹാൻഡിലുകളിലും ഉയർന്നു കേട്ട ഒരു ചോദ്യമാണ് അനിൽ ആന്റണി എന്ന ക്രൈസ്തവ നാമധാരി ഏത് പള്ളിയിലാണ് പോകുന്നതെന്ന് ?

അത് കണ്ടപ്പോൾ എനിക്കും തോന്നിയ സംശയമാണ് , അനിൽ ആന്റണി ക്രിസ്ത്യാനിയാണോ ? ആണെങ്കിൽ ഏത് പള്ളിയിലാണ് പോകുന്നത്? ഇനി അപ്പന്റെ കൂട്ട് നിരീശ്വരവാദിയാണെങ്കിൽ അത് തുറന്ന് പറയുവാനുള്ള ചങ്കൂറ്റം കാണിക്കണം .

അനിൽ ആന്റണി ക്രിസ്ത്യാനിയാണോ ? ആണെങ്കിൽ ഏത് സഭയിലെ അംഗമാണ് ? ഏത് പള്ളിയിലാണ് മാമോദീസ മുങ്ങിയത് ? മാമോദീസാ അല്ലങ്കിൽ സ്നാനം മുങ്ങിയത് കൊണ്ട് മാത്രം ക്രിസ്ത്യാനി ആകണമെന്നില്ല , പള്ളിയിൽ പോകുന്നുണ്ടോ ? ഏതെങ്കിലും പള്ളിയിൽ അംഗത്വമുണ്ടോ ? ഒരു സാധാരണ ക്രിസ്ത്യാനിയുടെ സംശയങ്ങളും ചോദ്യവുമാണ് .

അപ്പനും ക്രൈസ്തവ നാമധാരിയാണ് . അറയ്ക്ക പറമ്പിൽ കുര്യൻ ആന്റണി . അദ്ദേഹവും ക്രിസ്ത്യാനിയുടെ ലേബലിൽ മത ന്യുനപക്ഷത്തിന്റെ എല്ലാ ആനുകൂല്യവും നേടിയ ആളാണ് . പക്ഷെ അദ്ദേഹം ഒരു പള്ളിയിലും പോകാറില്ല , ഏതെങ്കിലും പള്ളിയിൽ അംഗത്വം ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയും .

ഇവിടെയിപ്പോൾ അനിൽ ആന്റണി ഒരു ക്രിസ്ത്യാനി ആണെന്ന രീതിയിലാണ് ബിജെപിയുടെ ആനുകൂല്യം നേടിയത് . ബിജെപി എന്ന സംഘപരിവാർ പാർട്ടി തന്നെ അനിൽ ആന്റണിയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു മാറാപ്പിലേറ്റിയത് ക്രിസ്ത്യാനിയുടെ നാമധേയം ഉള്ളതുകൊണ്ടാണ് . അവരുടെ വിശ്വാസം ക്രിസ്ത്യാനി ആണെന്ന് തന്നെയാണ് .

ചാണക സങ്കികളായ അവർക്കറിയില്ലല്ലോ ക്രിസ്ത്യൻ നാമധാരികളെല്ലാം ക്രിസ്ത്യാനികളല്ലന്ന് . കത്തോലിക്കാ അതായത് സീറോ മലബാറുകാർ പറയുന്നത് ഇയാൾ ലത്തീൻകാരനാണെന്നാണ് , ലത്തീൻ കാർ പറയുന്നത് സീറോമലബാർകാരനാണെന്നാണ് , ഇതിലേതാണെന്ന് അവർക്ക് തന്നെ നിച്ചയമില്ല . എനിക്ക് തോന്നുന്നു അനിൽ ആന്റണിയ്ക്ക് തന്നെ നിച്ചയമില്ലെന്നാണ്.

കേരള രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവ്, ആദര്‍ശത്തിന്റെ ആള്‍രൂപം. അഴിമതിയുടെ കറപ്പാടില്ലാത്ത രാഷ്ട്രീയക്കാരന്‍, മുന്‍ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി, സൗമ്യനും ശാന്തനും… വിശേഷണങ്ങള്‍ ഒരുപാട് ചേര്‍ന്നൊരു കോണ്‍ഗ്രസുകാരനാണ് അപ്പൻ എ.കെ.ആന്‍റണി.

ഈ എ.കെ.ആന്റണിയുടെ മകന്‍ എന്നതിനപ്പുറം ആരാണ് അനില്‍ ആന്റണിയെന്നാണ് പത്തനംതിട്ടക്കാർ ചോദിക്കുന്ന ചോദ്യം ? ആദർശത്തിന്റെ ആൾരൂപമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ.ആന്റണിയാണ് കഴിഞ്ഞ പെസഹാ വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.

ഓശാന ഞാറാഴ്ച്ച മുതൽ ഉയിർപ്പ് ഞായറാഴ്ച വരെയുള്ള വിശുദ്ധ വാരത്തിൽ കത്തോലിക്കാരായ കത്തോലിക്കർ മുഴുവൻ പ്രാർത്ഥനയും പരിത്യാഗവുമായി മുഴുകിയിരിക്കുമ്പോൾ ഏറ്റവും വിശേഷപ്പെട്ട അതായത് യേശുദേവനെ യൂദാസ് ഒറ്റികൊടുത്തുവെന്ന് വിശ്വസിക്കുന്ന പെസഹാ ദിനത്തിൽ തന്നെ ഇതുപോലെയൊരു കാര്യത്തിന് തെരഞ്ഞെടുത്തത് ലോക കത്തോലിക്കാ സഭക്കാർ മുഴുവൻ അത്ഭുതപ്പെട്ടു .

കാരണം മാമോദീസ വെള്ളം തലയിൽ വീണ ഒരു കത്തോലിക്കാനും ഇതുപോലെയൊരു തെമ്മാടിത്തരവും കാണിക്കത്തില്ല . അതുകൊണ്ട് അനിൽ ആന്റണിയും അപ്പൻ എ കെ ആന്റണിയും തുറന്ന് പറയുവാൻ തയ്യാറാവണം ,

അനിൽ ആന്റണി മാമോദീസാ മുങ്ങി ഒരു കത്തോലിക്കാ വിശ്വാസം ഏറ്റെടുത്തിട്ടുണ്ടോ ? കത്തോലിക്കാനായി ജീവിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ ഇല്ലെന്നു തന്നെ തുറന്നു പറയണം . പൊതു ജനത്തെ വിഡ്ഢികളാക്കി അന്തരീക്ഷത്തിൽ നിറുത്തരുത്.

Leave a Reply

Your email address will not be published. Required fields are marked *