Your Image Description Your Image Description

ആക്ടിവിസ്റ്റ് തെരേസ മാൽക്കീലിന്റെ നിർദ്ദേശപ്രകാരം സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയാണ് . 1909 ഫെബ്രുവരി 28 ന് ആദ്യമായി ദേശീയ വനിതാ ദിനം സംഘടിപ്പിച്ചത്.   1857 മാർച്ച് 8 ന് ന്യൂയോർക്കിൽ വസ്ത്രനിർമ്മാണ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെ അനുസ്മരിക്കുന്ന ദിനമാണെന്നും അവകാശവാദമുണ്ട്. എന്നാൽ,  അന്താരാഷ്ട്ര വനിതാ ദിനത്തെ സോഷ്യലിസ്റ്റ് ഉത്ഭവത്തിൽ നിന്ന് വേർപെടുത്താനുദ്ദേശിച്ചുള്ള മിഥ്യയാണ് ഇതെന്ന്  ഗവേഷകർ ആരോപിച്ചു.

ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ സോഷ്യലിസ്റ്റ് രണ്ടാം ഇൻ്റർനാഷണലിന്റെ  പൊതുയോഗത്തിന് മുന്നോടിയായി ഒരു അന്താരാഷ്ട്ര സോഷ്യലിസ്റ്റ് വനിതാ സമ്മേളനം സംഘടിപ്പിച്ചിരുന്നു.  1910 ഓഗസ്റ്റിലായിരുന്നു അത്.  അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ആധുനിക ആഘോഷത്തിന് ചരിത്രം കുറിച്ചത്  1911 മാർച്ച് 25-ന് ന്യൂയോർക്ക് സിറ്റിയിലെ ട്രയാംഗിൾ ഷർട്ട്‌വെയിസ്റ്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 146 യുവ തൊഴിലാളികൾ കൊല്ലപ്പെട്ടതോടെയാണ്. അവരിൽ കൂടുതൽപേരും കുടിയേറ്റക്കാരായിരുന്നു.  അമേരിക്കൻ സോഷ്യലിസ്റ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ജർമ്മൻ പ്രതിനിധികളായ ക്ലാര സെറ്റ്കിൻ, കെയ്റ്റ് ഡങ്കർ, പോള തീഡെ എന്നിവരുടെ നേതൃത്വത്തിൽ വാർഷിക വനിതാ ദിനം സ്ഥാപിക്കാൻ തീരുമാനിച്ചു.  17 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 100 പ്രതിനിധികൾ, സ്ത്രീകളുടെ വോട്ടവകാശം ഉൾപ്പെടെയുള്ള തുല്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു തന്ത്രമെന്ന നിലയിൽ ഈ ആശയം അംഗീകരിച്ചു. 1911 മാർച്ച് 19 ന്, ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ഒരു ദശലക്ഷത്തിലധികം ആളുകൾ ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തിന് തുടക്കത്തിൽ ഒരു നിശ്ചിത തീയതി ഉണ്ടായിരുന്നില്ല, സാധാരണയായി ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആയിരുന്നു ഇത് ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ,  ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച അമേരിക്കക്കാർ ‘ദേശീയ വനിതാ ദിനം’ ആചരിക്കുന്നത് തുടർന്നു, 1913 ൽ റഷ്യ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു, ഫെബ്രുവരിയിലെ അവസാന ശനിയാഴ്ചയായിരുന്നു അത്. 1914-ൽ, ജർമ്മനിയിൽ ആദ്യമായി മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു,  ജർമ്മനിയുടെ ആചരണം സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി സമർപ്പിച്ചിരുന്നു. എന്നാൽ, 1918 വരെ ജർമ്മൻ സ്ത്രീകൾ വിജയിച്ചില്ല.  അതേസമയം, സ്ത്രീകളുടെ വോട്ടവകാശത്തെ പിന്തുണച്ച് ലണ്ടനിൽ ഒരു മാർച്ച് നടന്നു, ഈ സമയത്ത് സിൽവിയ പാൻഖർസ്റ്റ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *