Your Image Description Your Image Description

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകിവരുന്ന ‘മെറി ഹോം’ ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. അമ്പതു ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ ഏഴു ശതമാനമാക്കി കുറച്ചത്.

യാതൊരുവിധ പ്രോസസിങ് ചാർജ്ജും ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് ഭിന്നശേഷിക്കാർക്ക് മെറി ഹോം പദ്ധതിയിൽ വായ്പ നൽകിവരുന്നത്. ഭിന്നശേഷിക്കാർക്ക് ഈ ആവശ്യത്തിന് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന സവിശേഷ പദ്ധതിയാണിത്. അർഹരായ മുഴുവൻ ഭിന്നശേഷിക്കാരിലും ഈ പദ്ധതിയുടെ വിവരമെത്താൻ സമൂഹശ്രദ്ധ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാം. www.hpwc.kerala.gov.in എന്ന വിലാസത്തിലും 0471 2347768, 9497281896 എന്നീ നമ്പറുകളിലും വിവരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *