Your Image Description Your Image Description

സ്ത്രീകളുടെ അവകാശ പ്രസ്ഥാനത്തിൻ്റെ കേന്ദ്രബിന്ദുവായി ആഘോഷിക്കുന്ന ഒരു ആഗോള അവധിയാണ് അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വർഷവും മാർച്ച് 8 നാണ് ഇത് ആഘോഷിക്കുന്നത്.  ലിംഗസമത്വം, പ്രത്യുൽപാദന അവകാശങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തുടങ്ങിയ വിഷയങ്ങളിലാണ് അന്താരാഷ്ട്ര വനിതാ ദിനം  പ്രാധാന്യം കൊടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ള തൊഴിലാളി പ്രസ്ഥാനങ്ങളാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന് തുടക്കം കുറിച്ചത്.

1909 ഫെബ്രുവരി 28-ന് ന്യൂയോർക്ക് സിറ്റിയിൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയാണ് ആദ്യമായി   ‘വനിതാദിനം’ സംഘടിപ്പിച്ചത്. പിന്നീട് 1910-ലെ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് വനിതാ സമ്മേളനത്തിൽ  ജർമ്മൻ പ്രതിനിധികൾ  ‘ഒരു പ്രത്യേക വനിതാ ദിനം’ വർഷം തോറും സംഘടിപ്പിക്കാൻ തുടങ്ങി. പിറ്റേ  വർഷം മുതൽ യൂറോപ്പിലുടനീളം അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ആദ്യ പ്രകടനങ്ങളും അനുസ്മരണങ്ങളും നടന്നു. 1917 ലെ റഷ്യൻ പ്രൊവിഷണൽ ഗവൺമെൻ്റിൻ്റെ കാലത്ത് സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതിതിനുശേഷം  മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനം ദേശീയ അവധി ദിനമാക്കി. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആഘോഷിച്ചു. 1977-ൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചതോടെ അന്താരാഷ്ട്ര വനിതാദിനം ഒരു മുഖ്യധാരാ ആഗോള അവധിയായി മാറി. അന്താരാഷ്ട്ര വനിതാ ദിനം പല രാജ്യങ്ങളിലും സ്ത്രീകളുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പൊതു അവധിയായാണ് ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *