Your Image Description Your Image Description
Your Image Alt Text

കോട്ടയത്ത് തോമസ് ചാഴിക്കാടനെ പിടിച്ചുകെട്ടാൻ രംഗത്തിറങ്ങുന്നത് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക അമരക്കാരന്‍ കെ.എം. ജോര്‍ജിന്റെ മകൻ ഫ്രാന്‍സിസ് ജോര്‍ജാണ് . പോരാട്ടം അദ്ദേഹത്തിനു പുതുമയല്ല. കേരളരാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി അദ്ദേഹം സുപരിചിതനുമാണ്. പക്ഷെ ഫ്രാൻസിസി ജോർജ് കോട്ടയത്തിറങ്ങുമ്പോൾ ഒന്ന് കരുതിയേക്കണം. അത് തോമസ് ചാഴികാടന്റെ തട്ടകം ആണ്.

കഴിഞ്ഞ തവണ തോമസ് ചാഴികാടൻ മാണി സാറിന്റെ കൂടെ യു ഡി എഫിലായിരുന്നു. കഴിഞ്ഞ തവണ പി ജെ ജോസെഫിന്റെ കടുത്ത എതിർപ്പുകളെ അവഗണിച്ചു കെ എം മാണിയാണ് കോട്ടം എം പി സ്ഥാനാർത്ഥിയായി ചാഴികാടൻ നിർദേശിച്ചത്. അന്ന് ജോസഫ് വിഭാഗം പറഞ്ഞു പ്രതിയാണ് കോട്ടയത്തു കെ മി മാണി നിർത്ത ബലിയാടാന് ചാഴികാടൻ എന്നാണ്.ഫ്രാൻസിസ് ജോർജ് ഓർക്കണം അന്ന് തോമസ് ചാഴികാടൻ യു ഡി എഫിലായിരുന്നു എതിരെ വി എൻ വാസവനെന്ന ശക്തനായ സി പി എം സ്ഥാനാര്ഥിയുണ്ടായിരുന്നു. അവിടെ നിന്നുമാണ് ചാഴികാടൻ ജയിച്ചത്. കെ എം മാണിയോട് യു ഡി എഫ് കാട്ടിയ വഞ്ചനയിൽ മനം നൊന്ത ജോസ് കെ മാണി എൽ ഡി എഫിലേക്കു വന്നപ്പോൾ ചാഴികാടനും കൂടെ വന്നു. അന്ന് ചാഴികാടനിൽ സി പി എം അർപ്പിച്ച വിശ്വാസമാണ് ഇത്തവണ വീണ്ടും ചാഴികാടൻ തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് മുന്നണിയെഎത്തിച്ചതും. ആ തീരുമാനം പാഴാകില്ല ഏന് ഫ്രാൻസിസ് ജോർജ് ഒന്നോർക്കണം. മുഖ്യമന്ത്രി നവകേരള സദസ്സിന്റെ പാലായിലെ വേദിയിൽ തോമസ് ചാഴികാടൻ തിരുത്തിയത് തിരെഞ്ഞെടുപ്പിൽ എഴുന്നെള്ളിക്കാൻ ഫ്രൻസിസ്‌ ജോർജ് ശ്രമിക്കുകയും വേണ്ട. അതിജിനുള്ള ഉത്തരമാണ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വം. പിന്നെ കോട്ടയം ഡി സി സി നേരത്തെ കോട്ടയം സീറ്റ് ചോദിച്ചതാണ്. അവരിൽ നിന്നും പി ജെ ജോസഫ് ഒപിടിച്ചു വാങ്ങിച്ചതാണിപ്പോൾ. അതിനു ഒരു വില ഫ്രാൻസിസ് ജോർജ് തിരെഞ്ഞെടുപ്പിൽ നൽകേണ്ടി വരും.

കര്‍ഷകരുടെ കണ്ണീരില്‍ വാര്‍ത്തെടുത്ത കേരളാ കോണ്‍ഗ്രസിനൊപ്പം സഞ്ചരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് തന്റെ പിതാവും കേരളാ കോൺഗ്രസിന്റെ സ്ഥാപക ചെയര്മാനുമാറ്റ കെ എം ജോർജിന്റെ൩ പാരമ്പര്യം പിന്തുടര്‍ന്നാണുവന്നതാണ് പക്ഷെ എപ്പോഴും സ്വന്തം കാര്യത്തിനാണ് മുൻ‌തൂക്കം നൽകിയതെന്ന് കോട്ടയത്തുകാർക്ക് നല്ലത് പോലെയറിയാം . പിന്നെ ഇടുക്കിക്കാരന് കോട്ടയതെന്താണ് കാര്യം എന്ന് കോട്ടയത്തെ വോട്ടർ മാർ തീർച്ചയായും ചോദിച്ചിരിക്കും. അതിനുള്ള മറുപടി ഫ്രാൻസിസ് ജോർജ് കരുതി വച്ചേക്കണം. ആ മറുപടിയുണ്ടെങ്കിലേ കോട്ടയത്തുകാർ തങ്ങളുടെ വീടിന്റെ ഉമ്മറത്തെങ്കിലും ഫ്രാൻസിസിനെ കയറ്റിയിരുത്തൂ.

യു ഡി എഫ് ആദ്യം പ്രഖ്യാപിയ്ച്ച സീറ്റ് കോട്ടയം തന്നെ . കേരളം കോൺഗ്രസിൽ സമവായത്തിലൂടെ എല്ലാവരുടെയും പിന്തുണയും ആശീര്വാദത്തോടും കൂടെ എം പി സ്ഥാനാര്ഥിയാക്കിയതൊന്നുമല്ല ഫ്രൻസിസ്‌ ജോർജിനെ. ജോസഫ് ഗ്രൂപ്പിൽ സീറ്റിനായി ഒന്നല്ല ഒന്നിലധികം മോഹികളുണ്ടായിരുന്നു ഫ്രാൻസിസിനൊപ്പം. മുൻ കേന്ദ്ര മന്ത്രിയായ അനുഭവ സമ്പത്തുള്ള പി സി തോമസ്, മോൻസ് ജോസഫ്, സാക്ഷാൽ പി ജെ ജോസഫ് അങ്ങനെ നിരവധി പേര്. ഇവരുടെ സീറ്റ് മോഹം കാരണം മുന്നണി വരെ പുകഞ്ഞുയ തുടങ്ങിയതോടെയാണ് തങ്ങളെ കോട്ടയം അങ്ങ് എടുക്കുവാന് കെ സുധാകരൻ തുറന്നടിച്ചത്. അയ്യോ പോവല്ലേ ഞങ്ങളിപ്പോൾ സ്ഥാനാർത്ഥിയെ തീരുമാനികമേ ഏന് പി ജെ പിന്നാലെ ചെന്ന് പറഞ്ഞപ്പോളാണ് സുധാകരന്റെ പ്രസ്താവന വി ഡി സതീശൻ പിൻവലിച്ചതും . അതുവരെ പി സി തോമസിനായിരുന്നു ഏറെ പ്രതീക്ഷ തന്നെ സ്ഥാനാര്ഥിയാക്കുമെന്നു. എന്നാൽ പി ജെ 2019 ൽ ചാഴികാടനോടു കാട്ടിയ വിരോധം ഇത്തവണ കാട്ടിയതു പി സി തോമസിനോട്. ഭസ്മാസുരന് വരം കിട്ടിയ പോലത്തെ പി ജെ ജോസഫിന് മുന്നിൽ പെട്ട പി സി തോമസ് അങ്ങനെ വെട്ടി നിരത്തപ്പെട്ടു. ഫ്രാൻസിസ് ജിറോജ് സ്ഥാനാർത്ഥിയായി അവരോഹിക്കപെട്ടു. പി സി തോമസ് രണ്ടാം നിര നേതാവൊന്നുമല്ല ഇതൊക്കെ കണ്ടിട്ട് വെറുതെയിരിക്കുവാൻ. തിരുവനന്തപുരം അടക്കം പാർട്ടിയുടെ ശക്തമായ ജില്ലാ ഘടകങ്ങൾ പി സി ക്കൊപ്പമുണ്ട്. കോട്ടയത്തു മത്സരിച്ചാൽ സ്വാധീനിക്കേണ്ട പോക്കറ്റുകളൊക്കെ പി സി തോമസിനും മനഃപാഠമാണ്. എന്തായാലും പി സി യുടെ കാരുണ്യം കൊണ്ട് ഇത്തവണ വിജയിക്കാമെന്നു ഫ്രാൻസിസ് ജോർജ് വിചാരിക്കരുത്. മുറിവേറ്റ കോട്ടയത്തെ സിംഹമാണ് പി സി തോമസ്. ഫ്രാൻസിസിനു പണി പാർട്ടിക്കുള്ളിൽ തന്നെ കിട്ടും.

ഇടുക്കിക്ക് ഒരു കാലത്തു പ്രിയപെട്ടവയായിരുന്നു ഫ്രാൻസിസ് ജോർജ് അത് സത്യം. 1999 ലും 2004 ലും ഇടുക്കി മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ രണ്ടു പ്രാവശ്യങ്ങളിൽ ഇടുക്കിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായി മൂന്നാം തവണ മത്സരിച്ചപ്പോൾ എട്ടുനിലയിൽ പൊട്ടി.

എം പി യായിരുന്നപ്പോൾ കേരളത്തിന്റെ കാര്‍ഷികപ്രശ്‌നങ്ങളും പൊതുവികസനവും പ്രാദേശികപ്രശ്‌നങ്ങളുമൊക്കെ ലോക്‌സഭയുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ടുവന്നുവെന്നൊക്കെ ഇടുക്കിയിൽ പോയി പറഞ്ഞതിനാണ് അവർ ഒടുവിൽ തോൽപ്പിച്ചു വീടിലുരുത്തിയത് .

പിന്നീട് ജനാധിപത്യ കേരള കോൺഗ്രസ്സ് , എന്നൊരെണ്ണം ഉണ്ടാക്കി എൽ ഡി എഫിൽ ചേക്കേറി ഫ്രാൻസിസ് നിയമ സഭയിലേക്കും മത്സരിച്ചു , അവിടെയും നിലംതൊടീച്ചില്ല , കാരണം മണ്ഡലത്തിലുള്ളവർക്കറിയാം ജയിപ്പിച്ചുവിട്ടാൽ സ്വന്തം കാര്യം നോക്കി പോകുമെന്ന് , അതുകൊണ്ട് നിയമ സഭ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല .
ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ട് തിരികെ ഫ്രാൻസിസ് യു ഡി എഫിന്റെ വളക്കൂറു തേടി പോയി.

ഇടുക്കി മം എം പി ഫ്രാൻസിസിനെയും കോട്ടയം എം പി തോമസ് ചാഴികാടനെയും താരതമ്യം ചെയ്യാൻ പോലുമാകില്ല. ചാഴികാടൻ കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ ചെയ്തതൊക്കെ മതി വോട്ടാക്കാൻ.
ഒരു എം പി എന്ന നിലയിൽ ചെയ്യേണ്ട , ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ചാഴികാടൻ ചെയ്തിട്ടുണ്ട് . നൂറ് ശതമാനം എം പി ഫണ്ട് ചിലവഴിച്ച ചാഴികാടൻ അതൊക്കെ ചോണ്ടികാട്ടിയാകും വോട്ടു തേടുക. ഫ്രാൻസിസിനു ഇനിയും ചെയ്തു തീർക്കാൻ ഏറെ ജോലിയുണ്ട്. പാർട്ടിക്കുള്ളിലെ വെടിപ്പുരയിലെ തീ ആളിക്കത്താതെ നോക്കണം. അല്ലെങ്കിൽ പുകഞ്ഞു പുകഞ്ഞു വോട്ടെടുപ്പ് ദിവസം പൊട്ടി തെറിച്ചേക്കാം. അതിനൊപ്പം കോട്ടയത്തെ കോൺഗ്രെസ്സ്കാരുടെ മനസും ഒന്നും വായിച്ചു വച്ചേക്കണം.

Leave a Reply

Your email address will not be published. Required fields are marked *