Your Image Description Your Image Description
Your Image Alt Text

കോട്ടയം: ഫൈവ് സ്റ്റാർ സുരക്ഷയുള്ള സ്‌കോഡ ഇന്ത്യയുടെ ജനപ്രിയ വാഹനങ്ങളായ കുഷാഖ്, സ്ലേവിയ മോഡലുകളിൽ അധിക സുരക്ഷയുമായി പുതിയ എംവൈ24 അപ്‌ഡേറ്റുകൾ. ഈ രണ്ടു മോഡലുകളുടേയും അടിസ്ഥാന വേരിയന്റ് തൊട്ട് എല്ലാ വേരിയന്റുകളിലും ഇനി ആറ് എയർബാഗുകളുടെ അധിക സുരക്ഷിതത്വവും ലഭിക്കും. സുരക്ഷയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന കമ്പനിയുടെ പുതിയ അപ്‌ഡേറ്റ് കുഷാഖിനേയും സ്ലേവിയയേയും ഒരു പടി കൂടി മുന്നിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

“സ്‌കോഡയുടെ ജനിതക ഘടനയിലെ അവിഭാജ്യ ഘടകമാണ് സുരക്ഷ. ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റുകളിൽ മുതിർന്ന യാത്രക്കാരുടേയും കുട്ടികളുടേയും സുരക്ഷിതത്വത്തിൽ ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ച ആദ്യ വാഹന ബ്രാൻഡാണ് ഞങ്ങളുടേത്. കുടുംബങ്ങളുടെ ഇഷ്ട ബ്രാൻഡാകുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങളുടെ അടിസ്ഥാന വേരിയന്റുകളിൽ നേരത്തെ മുൻവശത്തെ യാത്രക്കാർക്കു വേണ്ടി മാത്രമായിരുന്നു എയർബാഗുകൾ ഉണ്ടായിരുന്നത്. എന്നാൽ പുതിയ സുരക്ഷാ അപ്‌ഡേറ്റിന്റെ ഭാഗമായി ബേസ് മോഡൽ തൊട്ട് എല്ലാ വേരിയന്റുകളിലും ആറ് എയർ ബാഗുകൾ ഉറപ്പാക്കിയിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളുടെ നിർദേശങ്ങൾ എല്ലായ്‌പ്പോഴും കേൾക്കാറുണ്ട്. അതിനനുസരിച്ചുള്ള പുതിയ അപ്‌ഡേറ്റുകൾ നൽകുന്നതും തുടരും,” സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജാനെബ പറഞ്ഞു.
കുഷാക്ക് ആരംഭിക്കുന്നത് ആക്ടീവ് വേരിയന്റിലാണ്. തൊട്ടടുത്ത വേരിയന്റ് അംബീഷൻ. ഉയർന്ന വേരിയന്റായ സ്റ്റൈലിൽ മോണ്ടെ കാർലോ, എലഗൻസ് എന്നീ എഡിഷനുകളുമുണ്ട്. സ്ലേവിയയും ആക്ടീവ് വേരിയന്റ് മുതലാണ് ആരംഭിക്കുന്നത്. അംബീഷൻ, സ്റ്റൈൽ എന്നിവയാണ് ഉയർന്ന വേരിയന്റുകൾ. സ്റ്റൈൽ എലഗൻസ് പതിപ്പാണ് ഏറ്റവും ഉയർന്ന വേരിയന്റ്. രണ്ട് കാറുകൾക്കും കരുത്തു പകരുന്നത് ശക്തവും കാര്യക്ഷമവുമായ 1.0 ടിഎസ്‌ഐ, 1.5 ടിഎസ്‌ഐ എഞ്ചിനുകളാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനുകളിൽ ലഭ്യമാണ്.

Price Range:

Škoda Kushaq Price INR (ex-showroom)
Active 1.0 TSI MQ 11,99,000
1.0 TSI MQ ONYX 12,89,000
Ambition 1.0 TSI MQ 14,54,000
1.0 TSI AQ 15,84,000
Style 1.0 TSI MQ 16,59,000
1.0 TSI AQ 17,89,000
1.5 TSI MQ 18,39,000
1.5 TSI DQ 19,79,000
Škoda Slavia Price INR (ex-showroom)
Active 1.0 TSI MQ 11,63,400
Ambition 1.0 TSI MQ 13,78,400
1.0 TSI AQ 15,08,400
Style 1.0 TSI MQ 15,63,400
1.0 TSI AQ 16,93,400
1.5 TSI MQ 17,43,400
1.5 TSI DQ 18,83,400

 

Leave a Reply

Your email address will not be published. Required fields are marked *