Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പൊലീസിനെ വിമർശിച്ച് എം വിൻസെൻറ് എംഎൽഎ. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ മടിക്കുകയാണ്. ഇതുവരെ എഫ്ഐആർ ഇട്ടിട്ടില്ല, കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും എം വിൻസെൻറ് എംഎൽഎ പറഞ്ഞു.

സിപിഎം നേതാക്കൾ പ്രതികളായാൽ കമ്മ്യൂണിസ്റ്റ് പീനൽ കോഡാണ്, മേയർ നിയമം കയ്യിലെടുത്തത് പിണറായി പൊലീസിലും ആഭ്യന്തര വകുപ്പിലും വിശ്വാസമില്ലാത്തത് കൊണ്ടാണോ, ബസിലെ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൻറെ ഗുണഭോക്താക്കൾ മേയറും എംഎൽഎയുമാണ്, യദുവിൻറെ പരാതിയിൽ കേസെടുക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിജിപിയും മുഖ്യമന്ത്രിയും ഇടപെടണം, തെളിവുകൾ നശിപ്പിക്കാൻ ശ്രമമുണ്ടായി, ചെക്ക് ലിസ്റ്റിലെഴുതിയത് കള്ളം, ബസ് തമ്പാനൂരിലെത്തിച്ചത് യദുവാണെന്നാണ് രേഖപ്പെടുക്കിയത്, എന്നാലീ സമയം യദു കൻറോൺമെൻറ് പൊലീസ് കസ്റ്റഡിയിലാണെന്നും എം വിൻസെൻറ് എംഎൽഎ.

സംഭവത്തിൽ ഇടപെട്ട എഎ റഹീം എംപിക്കെതിരെയും എംഎൽഎ രൂക്ഷഭാഷയിൽ പ്രതികരിച്ചു. ബസിൽ കയറി ടിക്കറ്റ് എടുത്ത് പോകാനാണത്രേ സച്ചിൻദേവ് എംഎൽഎ പറഞ്ഞത്, ഇത്ര അപഹാസ്യമായ കാര്യങ്ങൾ ഒരു രാജ്യസഭാംഗം പറയുമോ എന്നും എം വിൻസെൻറെ എംഎൽഎ.

Leave a Reply

Your email address will not be published. Required fields are marked *