Your Image Description Your Image Description
Your Image Alt Text

 

തൃശൂർ: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എക്‌സ്യുവി 3എക്‌സ്ഒ പുറത്തിറക്കി. ടർബോ എഞ്ചിനാണ് എക്സ്യുവി 3എക്സോയ്ക്ക് കരുത്തേകുന്നത്. എംസ്റ്റാലിയൻ ടിജിഡിഐ, ടർബോ ഡീസൽ എഞ്ചിനുകൾ യഥാക്രമം 96 കിലോവാ’് പവറും (130 പിഎസ്) 230 എൻഎം ടോർക്കും, 85.8 കിലോവാട്ട് പവറും (117 പിഎസ്) 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നവയാണ്.

6 എയർബാഗുകൾ, 4 ഡിസ്‌ക് ബ്രേക്കുകൾ, 3പോയിന്റ് സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, കു’ികളുടെ സുരക്ഷയ്ക്കായി പാസഞ്ചർ എയർബാഗ് ഓ/ഓഫ് സംവിധാനം, ടോപ്പ്-ടെതർ ഉള്ള ഐഎസ്ഒ-എഫ്‌ഐഎക്‌സ് ചൈൽഡ് സീറ്റുകൾ എന്നിവയോടെയാണ് എക്‌സ്യുവി 3എക്‌സ്ഒ എത്തുന്നത്. സെഗ്മെന്റിൽ ആദ്യമായി അഡാസ് ലെവൽ 2 സംവിധാനവും ഈ വാഹനത്തിലുണ്ട്. 7.49 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. എറ്റവും ഉയർ വകഭേദത്തിന് 15.49 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ഓട്ടോമാറ്റിക് വകഭേദത്തിന്റെ വില 9.99 ലക്ഷത്തിൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *