Your Image Description Your Image Description
Your Image Alt Text

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈയുടെ ഭാഗമായി റാന്നി, കോന്നി ബ്ലോക്കുകള്‍ സംയുക്തമായി റാന്നി അങ്ങാടി പിജെറ്റി ഹാളില്‍ തൊഴില്‍മേള കരിയര്‍ കണക്ട് 2024 സംഘടിപ്പിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മേള ഉദ്ഘാടനം ചെയ്തു.

റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി അധ്യക്ഷത വഹിച്ചു. 500ല്‍ പരം തൊഴില്‍ അവസരങ്ങളുമായി പതിനൊന്ന് തൊഴില്‍ദാതക്കള്‍ മേളയില്‍ പങ്കാളികളായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു സാംസണ്‍, റാന്നി അങ്ങാടി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമനരാജന്‍, ഡിഡിയുജികെവൈ ജില്ലാ പ്രോഗ്രം മാനേജര്‍ അനിത കെ നായര്‍, കോന്നി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സ്മിത തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *