Your Image Description Your Image Description
Your Image Alt Text

കൊച്ചി: സിഎസ്ബി ബാങ്ക് 2024 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ 547 കോടി രൂപയേക്കാൾ 4 ശതമാനം വർധനവാണിത്. ബാങ്കിൻറെ പ്രവർത്തന ലാഭം ഇക്കാലയളവിൽ 10 ശതമാനം വർധിച്ച് 780 കോടി രൂപയിലും എത്തിയിട്ടുണ്ട്. അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 11 ശതമാനം വർധിച്ച് 1476 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനത്തിൽ 85 ശതമാനം വളർച്ചയാണു കൈവരിച്ചത്. 2024 മാർച്ച് 31-ലെ അറ്റ നിഷ്ക്രിയ ആസ്തികൾ 0.51 ശതമാനമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൻറെ നാലാം ത്രൈമാസത്തിൽ 151.46 കോടി രൂപ അറ്റാദായവും 228 കോടി രൂപ പ്രവർത്തന ലാഭവും കൈവരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.വെല്ലുവിളികൾക്കിടയിലും തങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി, ബിസിനസിൽ 20 ശതമാനം വളർച്ചയോടെയാണ് 567 കോടി രൂപയുടെ അറ്റാദായം കൈവരിക്കാനായതെന്നും മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *