Your Image Description Your Image Description
Your Image Alt Text

റിയാദ്: വിദേശി ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി.

ഹോം ഡെലിവറി ജീവനക്കാരുടെ വാഹനയാത്രക്ക് മാനദണ്ഡം നിശ്ചയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

ഉപഭോക്തൃ വസ്തുക്കൾ വീടുകളിലെത്തിച്ച് നൽകുന്ന ഹോം ഡെലിവറി (തൗസീൽ) മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കാണ് യൂനിഫോം നിർബന്ധമാക്കുന്നത്.  ഡെലിവറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിരവധി നിയന്ത്രണങ്ങളും നിബന്ധനകളുമാണ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.

പൊതുഗതാഗത അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടർ സിസ്റ്റം വഴി ഹോം ഡെലിവറി കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ഫേസ് വെരിഫിക്കേഷൻ പൂർത്തിയാക്കണം എന്നതാണ് ഒന്നാമത്തെ നിബന്ധന. മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രാലയത്തിെൻറ സഹകരണത്തോടെ ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കും. ട്രാഫിക് വകുപ്പുമായി സഹകരിച്ച് ഹോം ഡെലിവറിക്കുള്ള മോട്ടോർ സൈക്കിളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

 

Leave a Reply

Your email address will not be published. Required fields are marked *