Your Image Description Your Image Description
Your Image Alt Text

ദുബൈ: ദുബൈ ചേംബർ ഓഫ് കോമേഴ്സ് രൂപവത്കരിച്ച സൈബർ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയർമാനായി കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സുഹൈറിനെ തെരഞ്ഞെടുത്തു.

കോഴിക്കോട് തുടക്കമിട്ട വാറ്റില്‍കോർപ് സൈബർ സെക്യൂരിറ്റി ലാബിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് സുഹൈർ ഇളമ്ബിലാശ്ശേരി.

വിവിധ സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. സൈബർ സുരക്ഷ ശക്തമാക്കുക, സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സർക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുക തുടങ്ങിയ ലക്ഷ്യത്തോടെ ദുബൈ ചേംബർ ഓഫ് കോമേഴ്സ് രൂപവത്കരിച്ചതാണ് ഈ സമിതി.

2018 ആരംഭിച്ച ഇദ്ദേഹത്തിന്റെ വാറ്റില്‍കോർപ് ഗള്‍ഫിലും സജീവമാണ്. അഡ്നോക്, അബൂദബി നാഷണല്‍ ഹോട്ടല്‍സ്, എമിരേറ്റ്സ് മെഡിക്കല്‍ അസോസിയേഷൻ, ഓറഞ്ച് മൊബൈല്‍സ്, കുക്കിയെസ്, ടൊയോട്ട തുടങ്ങി പ്രമുഖ സ്ഥാപനങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ സ്ഥാപനം സേവനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *