Your Image Description Your Image Description
Your Image Alt Text

ലോ​ക സാ​മ്പ​ത്തി​ക ഫോ​റം, യു.​എ.​ഇ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം, അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി അ​ബൂ​ദ​ബി​യി​ൽ ഫെ​ബ്രു​വ​രി​യി​ൽ ട്രേ​ഡ് ടെ​ക് ഫോ​റം സം​ഘ​ടി​പ്പി​ക്കും. വ്യാ​പാ​ര സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ​രി​വ​ർ​ത്ത​ന​ശ​ക്തി ക​ണ്ടെ​ത്താ​നും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വു​മാ​യ ആ​​ഗോ​ള വ്യാ​പാ​ര പ​രി​സ്ഥി​തി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തു​മാ​യ ഫോ​റ​ത്തി​ൽ ലോ​ക നേ​താ​ക്ക​ളും വി​ദ​​ഗ്ധ​രും സം​ബ​ന്ധി​ക്കും. ലോ​ക​ത്തി​ലെ മു​ൻ​നി​ര വ്യാ​പാ​ര​വി​ദ​​ഗ്ധ​രും മു​തി​ർ​ന്ന വ്യാ​പാ​ര ഉ​ദ്യോ​​ഗ​സ്ഥ​രും നി​ക്ഷേ​പ​ക​രും പ​ണ്ഡി​ത​രു​മ​ട​ക്കം 150ലേ​റെ പേ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും പാ​ന​ൽ ച​ർ​ച്ച​ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ഫെ​ബ്രു​വ​രി 27ന് ​ട്രേ​ഡ് ടെ​ക് ഫോ​റ​ത്തി​ന്‍റെ ആ​ദ്യ പ​തി​പ്പി​ന് തു​ട​ക്ക​മാ​വും. ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ 13ാമ​ത് മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ന്‍റെ കൂ​ടെ​യാ​വും പ്ര​ഥ​മ ട്രേ​ഡ് ടെ​ക് ഫോ​റ​വും ന​ട​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *