Your Image Description Your Image Description

കണ്ണൂർ : കണ്ണൂരിൽ ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരക മന്ദിരം പണിയുന്നത് വിവാദമായതോടെ പ്രതികരണങ്ങളിൽ നിന്നൊഴിഞ്ഞ് സിപിഎം. എല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൂടുതൽ ന്യായീകരണങ്ങൾക്ക് തുനിഞ്ഞില്ല. ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഒന്നും പറയാനില്ലെന്ന് അറിയിച്ചു.

കൂടുതൽ പ്രതിരോധിക്കാനില്ല, ന്യായീകരിക്കാനില്ല, പ്രതികരിക്കാനില്ലാതെ ഒഴിഞ്ഞുമാറുകയാണ് സിപിഎം നേതൃത്വം. ബോംബുണ്ടാക്കുമ്പോൾ കൊല്ലപ്പെട്ടവർക്ക് സ്മാരക മന്ദിരം തുറക്കുന്നതിൽ സിപിഎം വിവാദം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തം.

2015ൽ അന്നത്തെ സംസ്ഥാന സെക്രട്ടറി പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി തളളിപ്പറഞ്ഞ സംഭവം. എന്നാൽ അതിൽ കൊല്ലപ്പെട്ടവരെ പാർട്ടി വക ഭൂമിയിൽ സംസ്കരിച്ചും ഓർമദിനമാചരിച്ചും രക്തസാക്ഷികളാക്കിയ ചരിത്രം കണ്ണൂർ ജില്ലാ നേതൃത്വത്തിനുണ്ട്.

ഈ മാസം 22ന് പാനൂർ തെക്കുംമുറിയിൽ സ്മാരകം ഉദ്ഘാടനം ചെയ്യാൻ ഇന്നത്തെ സംസ്ഥാന സെക്രട്ടറി എത്താനിരിക്കുന്നു. എല്ലാം പ്രാദേശിക വിഷയമെന്ന് മറുപടി നൽകിയ എം.വി.ഗോവിന്ദൻ, കൂടുതലൊന്നും വിശദീകരിച്ചില്ല.

ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പ്രതികരിച്ചില്ല. പാനൂർ ബോംബ് കേസിൽ വിമർശനമേൽക്കുന്നതിനിടെയാണ് സ്മാരക മന്ദിര വിവാദവും. കൂടുതൽ വിശദീകരിച്ച് ബോംബ് വിഷയം ചർച്ചയാക്കേണ്ടെന്നാണ് നിലവിൽ പാർട്ടി ലൈൻ. എന്നാൽ കോൺഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ ആയുധമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *