Your Image Description Your Image Description

ഇന്നത്തെ കാലത്ത് എയര്‍ കണ്ടീഷന്‍ ഇല്ലാതെ ജീവിയ്ക്കാൻ വലിയ പാടാണ്. എന്നാൽ സ്ഥിരമായുള്ള എസിയുടെ ഉപയോഗം ആരോഗ്യത്തിന് പല രീതിയിലുള്ള ദോഷങ്ങൾ ഉണ്ടാക്കാറുണ്ട്. എയര്‍കണ്ടീഷണറുകള്‍ തണുപ്പ് ഒഴിവാക്കുമ്പോള്‍ത്തന്നെ വരണ്ട വായുവിനും അനുബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാൽ എസി മുറിയ്ക്കുള്ളില്‍ ഒരു ബക്കറ്റ് വെള്ളം വച്ചാൽ ഗുണമുണ്ടാകുമെന്ന് പറയുന്നതെന്താണെന്ന് നോക്കാം.

എന്നാല്‍ എസി മുറിയില്‍ ഒരു ബക്കറ്റ് വെള്ളം വയ്ക്കുന്നത് പ്രകൃതിദത്ത ഹ്യുമിഡിഫയറായി പ്രവര്‍ത്തിക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ ലളിതമായ രീതി ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച ഇല്ലാതാക്കുകയും ശ്വസന അസ്വസസ്ഥത കുറയ്ക്കുകയും ആരോഗ്യകരമായ ഉറക്കം പ്രോത്സാഹിപ്പിക്കുകയും മുറിയിലെ അന്തരീക്ഷം സുഖകരമാക്കുകയും ചെയ്യും.

വായുവില്‍ നിന്ന് ചൂടും ഈര്‍പ്പവും വലിച്ചെടുത്ത് എസികള്‍ പ്രവര്‍ത്തിക്കുന്നു. ഇത് വരണ്ട ചര്‍മ്മം, ചുണ്ട് പൊട്ടുക, കണ്ണുകളുടെ ചൊറിച്ചില്‍, തൊണ്ട, മൂക്ക് എന്നിവിടങ്ങളിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു.

ബക്കറ്റിലെ വെള്ളം പ്രകൃതിദത്ത ഹ്യുമിഡിഫയറായി പ്രവര്‍ത്തിക്കുന്നു. വെള്ളം സാവധാനം വായുവിലേക്ക് ബാഷ്പീകരിക്കപ്പെടുന്നതിനാല്‍ ഇത് മുറിയില്‍ ആരോഗ്യകരമായ ഈര്‍പ്പം നിലനിര്‍ത്തുന്നു. ഈ ഈര്‍പ്പം നിങ്ങളുടെ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുകയും ശ്വസനം സുഗമമാക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.

എസി റൂമില്‍ ബക്കറ്റ് വയ്ക്കുന്നത് പഴയകാലത്തെ രീതിയായി കാണുകയോ അതില്‍ നാണക്കേട് വിചാരിക്കുകയോ വേണ്ട. പക്ഷേ മുറിയില്‍ വായുവിന്റെ ഈര്‍പ്പവും ഗുണനിലവാരവും നിലനിര്‍ത്തുന്നതിന് ചെലവുകുറഞ്ഞതും എളുപ്പവുമായ മാര്‍ഗ്ഗമാണിത്. വായു സഞ്ചാരമുള്ള ജനാലയുടെ അരികിലോ മുറിയുടെ മൂലയിലോ ഒരു ബക്കറ്റ് വെള്ളം വയ്ക്കുക. കുറച്ച് നാരങ്ങയുടെ തൊലി ഇട്ടാല്‍ സുഖകരമായ ഒരു സുഗന്ധം ലഭിക്കും. കൊതുക് പെരുകുന്നത് ഒഴിവാക്കാന്‍ എല്ലാ ദിവസവും വെള്ളം മാറ്റണം

Leave a Reply

Your email address will not be published. Required fields are marked *