Your Image Description Your Image Description

ദുബായ്; യൂസ്ഡ് കാർ വാങ്ങുമ്പോൾ സാങ്കേതിക പരിശോധന നടത്തണമെന്ന മുന്നറിയിപ്പുമായി നിയമ വിദഗ്ധർ.വാഹനത്തിന്റെ മീറ്ററിലും എൻജിനുകളിലും കൃത്രിമം നടത്തി വിൽപനത്തട്ടിപ്പിൽ കുടുങ്ങിയവരുടെ പരാതികൾ വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വൻതുക മുടക്കി യൂസ്ഡ് കാർ വാങ്ങിയ ഒട്ടേറെ പേർ തട്ടിപ്പിന് ഇരയായി. വാഹന ലൈസൻസ് (മുൽകിയ) പുതുക്കാനുള്ള പരിശോധനയിൽ പരാജയപ്പെട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടത് പലരും തിരിച്ചറിയുന്നത്.വാഹനം വാങ്ങുമ്പോൾ ഉണ്ടാക്കിയ കരാർ റദ്ദാക്കി പണം തിരികെക്കിട്ടാൻ കോടതി കയറുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോർട്ട്.

എൻജിൻ നമ്പറുകൾ അടർത്തിമാറ്റി പുതിയതു വെൽഡ് ചെയ്ത് വാഹനം വിറ്റ കേസ് കോടതികളിലുണ്ട്. നന്നാക്കാൻ കഴിയാത്ത വിധമാണ് വാഹനത്തിൽ മാറ്റം വരുത്തുന്നത്. ഇത്തരം വാഹനങ്ങൾക്ക് സാങ്കേതിക പരിശോധനയുടെ സർട്ടിഫിക്കറ്റ് ലഭിക്കില്ല.പ്രമുഖ യൂസ്ഡ് വെഹിക്കിൾ വെബ് സൈറ്റ് വഴി വാഹനം വാങ്ങിയവരും കുടുങ്ങിയവരിലുണ്ട്. 1.91 ലക്ഷം കി.മീ. ഓടിയ റേഞ്ച് റോവർ വാഹന മീറ്ററിൽ 95,000 കി.മീ എന്നാണ് കാണിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിൽ അപകടത്തിൽ പെട്ടതിന്റെ റിപ്പോർട്ടും ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *