Your Image Description Your Image Description

കടുത്ത ചൂടിൽ ഉരുകി ഉത്തരേന്ത്യ. താപനില അൻപത് ഡി​ഗ്രിയോടടുത്ത് ഉയർന്നു. രാജസ്ഥാനിലെ ശ്രീ​ഗം​ഗാന​ഗറിലാണ് 2025ലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. താപനില 49.4 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ഇന്ത്യയിലെ ഒരു സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണ് ശ്രീ​ഗം​ഗാന​ഗറിൽ രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.ഇന്നലെ തീവ്ര ഉഷ്ണ തരം​ഗമുണ്ടായത് പടിഞ്ഞാറൻ രാജസ്ഥാനിലാണ്.

കിഴക്കൻ രാജസ്ഥാൻ, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണ തരം​ഗമുണ്ടായി. രാജസ്ഥാനിലെ ചുരുവിൽ 47.6 ഡിഗ്രി സെൽഷ്യസും ജയ്‌സാൽമീറിൽ 46.9 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഉത്തർ പ്രദേശിൽ സ്കൂളുകളിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 30 വരെ അവധി നൽകിയിരിക്കുകയാണ്. ജൂലൈ ഒന്നിനേ സ്കൂളുകൾ തുറക്കൂ. അതേസമയം അധ്യാപകരും ജീവനക്കാരും ഹാജരാവണം. ഉഷ്ണതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് യുപി സർക്കാർ നിർദേശം നൽകി. ദില്ലിയിലും അത്യുഷ്ണം തുടരുകയാണ്. സഫ്ദർജം​ഗിൽ ഏറ്റവും ഉയർന്ന താപനില 41.2 ഡി​ഗ്രി സെൽഷ്യസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *