Your Image Description Your Image Description

സ​ബാ​ഹ് അ​സ്സാ​ലി​മി​ൽ 181 ബാ​ര​ൽ മ​ദ്യ​വു​മാ​യി നേ​പ്പാ​ളി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ. മു​ബാ​റ​ക് അ​ൽ​ക​ബീ​ർ മു​നി​സി​പ്പാ​ലി​റ്റി സം​ഘം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​ത്. സ​ബാ​ഹ് അ​സ്സാ​ലിം പ്ര​ദേ​ശ​ത്ത് പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച​താ​ണ് മ​ദ്യം. ഇ​തി​നാ​യു​ള്ള ബാ​ര​ലു​ക​ളും മ​ദ്യ​വും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ഉ​ൽ​പാ​ദ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന നി​ര​വ​ധി നേ​പ്പാ​ളി പ്ര​വാ​സി​ക​ളും പ​രി​ശോ​ധ​ന​ക്കി​ടെ പ​ിടി​യി​ലാ​യി.അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. മ​ദ്യം, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഇ​ട​പാ​ട്, ഉ​പ​​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യ എ​ന്തെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ നി​യു​ക്ത ഹോ​ട്ട്‌​ലൈ​നു​ക​ൾ വ​ഴി അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​ൻ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *