Your Image Description Your Image Description

കുവൈത്തിൽ ചൊ​വ്വാ​ഴ്ച നേ​രി​യ പൊ​ടി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കീട്ട് മു​ത​ൽ രൂ​പ​പ്പെ​ട്ട കാ​റ്റാ​ണ് ചൊ​വ്വാ​ഴ്ച പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ കാ​റ്റ് സ​ജീ​വ​മാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റു​ക​ൾ രൂ​പം​കൊ​ണ്ടു. ക​ട​ലി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വ​യു​ടെ ആ​ഘാ​ത​മു​ണ്ടാ​യി. കാ​ലാ​വ​സ്ഥ താ​ര​ത​മ്യേ​ന ചൂ​ടും ഈ​ർ​പ്പ​വും നി​റ​ഞ്ഞ​താ​യി​രു​ന്നു. രാ​ത്രി​യി​ലും മി​ത​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു.തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റും ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ സം​വി​ധാ​ന​ത്തി​ന്റെ വി​കാ​സം രാ​ജ്യ​ത്തെ ബാ​ധി​ക്കു​ന്ന​താ​യും ഇ​താ​ണ് പൊ​ടി​ക്കാ​റ്റി​ന് കാ​ര​ണ​മാ​കു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്റെ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *