Your Image Description Your Image Description

ബ​ഹ്‌​റൈ​നി​ലെ തി​ര​ക്കേ​റി​യ കി​ങ് ഫൈ​സ​ൽ ഹൈ​വേ​യി​ൽ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച വ​നി​ത​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. പ്ര​ധാ​ന പാ​ത​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കാ​ർ ഓ​ടി​ക്കു​ന്ന ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യും കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഉ​ട​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കു​റ്റം ചു​മ​ത്തും.രാ​ജ്യ​ത്തെ റോ​ഡു​ക​ളി​ൽ അ​ടു​ത്തി​ടെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ​യും വാ​ഹ​ന​സം​ബ​ന്ധ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും പ​ര​മ്പ​ര​ത​ന്നെ​യാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് എ​ല്ലാ വാ​ഹ​ന​യാ​ത്രി​ക​രും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് മേ​ധാ​വി​ക​ൾ ആ​ഹ്വാ​നം ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *