Your Image Description Your Image Description

വെ​സ്റ്റ് റി​ഫ​യി​ലെ ക​ട​ക​ൾ​ക്ക് രാ​ത്രി പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ നി​ർ​ദേ​ശം. രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ​ക്കെ​തി​രാ​യി താ​മ​സ​ക്കാ​രു​ടെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ പ്ര​വ​ർ​ത്ത​ന സ​മ​യം ഏ​ർ​പ്പെ​ടു​ത്താ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ആ​ലോ​ചി​ക്കു​ന്ന​ത്.

ബ്ലോ​ക്ക് 904ലെ ​റോ​ഡ് 411, ബ്ലോ​ക്ക് 912ലെ ​റോ​ഡ് 1205, 1211 എ​ന്നി​വി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ക​ട​ക​ൾ അ​ർ​ധ​രാ​ത്രി​ക്കു മു​മ്പ് അ​ട​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഈ ​ക​ട​ക​ൾ രാ​വി​ലെ അ​ഞ്ചു മ​ണി​ക്ക് മു​മ്പ് തു​റ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​വും കൗ​ൺ​സി​ൽ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് രാ​ത്രി വൈ​കി​യു​ള്ള ക​ച്ച​വ​ടം ശ​ല്യ​മാ​വു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും സ​മാ​ധാ​ന​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നും ഏ​രി​യ കൗ​ൺ​സി​ല​റു​മാ​യ അ​ബ്ദു​ല്ല ബൂ​ബ്ശൈ​ത് ആ​ണ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *