Your Image Description Your Image Description

ഹ​ജ്ജ്​ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ‘നു​സു​ക്​’ ആ​പ്പി​ൽ ല​ഭ്യ​മാ​ക്കി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കും ഹ​ജ്ജ്​ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ്​ സാ​ക്ഷ്യ​പ​ത്രം ന​ൽ​കു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ വി​ശ്വാ​സാ​നു​ഭ​വം രേ​ഖ​പ്പെ​ടു​ത്ത​ലും ഹ​ജ്ജ്​ ന​ട​ത്തി​പ്പി​ന്​ പ്ര​വ​ർ​ത്തി​ച്ച​വ​രെ ആ​ദ​രി​ക്ക​ലു​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​ലൂ​ടെ ന​ട​ത്തു​ന്ന​ത്.

നു​സ്​​ക്​ ആ​പ് തു​റ​ന്ന്​ അ​തി​ൽ​നി​ന്ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ടാ​ൻ ക​ഴി​യും. ആ​പ് തു​റ​ക്കു​​മ്പോ​ൾ കാ​ണു​ന്ന അ​തി​ലു​ള്ള ഡി​സൈ​നു​ക​ളി​ൽ ഇ​ഷ്​​ട​മു​ള്ള ഒ​ന്ന്​​ തെ​ര​ഞ്ഞെ​ടു​ത്ത്​ ല​ളി​ത​മാ​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ മു​ന്നോ​ട്ട്​ പോ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ഷ്യൂ ചെ​യ്യി​ച്ച്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ക്കു​ക. തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ വി​ശ്വാ​സാ​നു​ഭ​വ​ത്തി​ന്റെ പ്ര​തീ​കാ​ത്മ​ക​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ ഓ​ർ​മ​പ​ത്ര​മാ​യി​രി​ക്കും ഇ​ത്.

Leave a Reply

Your email address will not be published. Required fields are marked *