Your Image Description Your Image Description

തിരുവനന്തപുരം : വെമ്പായം സ്വദേശിയായ പതിനാറുകാരന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. അഭിജിത്ത് മരിച്ചത് ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് പോലീസിന് മൊഴി നൽകി.

അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നായിരുന്നു കുടുംബത്തിൻറെ ആരോപണം. മാർച്ച് 3നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം അഭിജിത്ത് ട്രെയിൻ തട്ടി മരിച്ചത്.

സുഹൃത്തിനൊപ്പം വെമ്പായം തേക്കടയിലെ വീട്ടിന്‍ നിന്ന് പോയ അഭിജിത്തിനെ കാണാതാവുകയായിരുന്നു. പിന്നീട് പതിനാറാം തീയതി കുടുംബം വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് അഞ്ചാം തീയതി പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഭിജിത്ത് തീവണ്ടി തട്ടി മരിച്ചെന്നും അജ്ഞാത മൃതദേഹമായി സംസ്‌കരിച്ചെന്നും കുടുംബത്തിന് വിവരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *