Your Image Description Your Image Description

കോഴിക്കോട്: കാൽനടയാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. വയനാട് പനമരം സ്വദേശി ഗണപതി കൊള്ളി വീട്ടിൽ കൃഷ്ണമോഹൻ (35) ആണ് പിടിയിലായത്.

ഏപ്രിൽ 10-ന് രാത്രി ഒൻപതിന് കോഴിക്കോട് മാവൂർ റോഡ് രാജാജി ജങ്‌ഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോൾ പാലക്കാട് സ്വദേശിയായ വി.കെ. വിബീഷിന്റെ മൊബൈൽ ഫോണാണ് കൃഷ്ണമോഹൻ തട്ടിപ്പറിെച്ചടുത്തത്.

പോലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കി കൃഷ്ണമോഹൻ അയൽസംസ്ഥാനങ്ങളിലേക്ക് ലോറിയിൽ ഡ്രൈവറായി പോവുകയായിരുന്നു.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *