Your Image Description Your Image Description

2025-26 വർഷം സംസ്ഥാനത്ത് എസ്.എസ്.എൽ.സി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ലംസം ഗ്രാൻറ്, സ്‌റ്റൈപ്പന്റ് തുടങ്ങിയ പ്രീമെട്രിക് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നതിന് ഇ-ഗ്രാൻറ്‌സ് പോർട്ടൽ മുഖേന അപേക്ഷൾ ക്ഷണിച്ചു. സ്‌കോളർഷിപ്പിന് അർഹതപ്പെട്ട വിദ്യാർത്ഥികൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന കാലതാമസം കൂടാതെ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ 15 വരെ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ/ബന്ധപ്പെട്ട ജില്ലാ ട്രൈബൽ ഡെവലപ്പ്‌മെന്റ് പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ – 0471-2304594, 2303229.

Leave a Reply

Your email address will not be published. Required fields are marked *