Your Image Description Your Image Description

പന്തീരാങ്കാവ്: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷണം നടത്തിയ കേസിൽ ക്ഷേത്രത്തിലെ പൂജാരിയെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കപ്പൂർ സ്വദേശി അന്തിയാളൻ കാവ് മഠത്തിൽ ഹരികൃഷ്ണൻ (37) ആണ് അറസ്റ്റിലായത്.

പൂജിക്കാൻ നൽകിയ സ്വർണമാല രണ്ടാഴ്ച കഴിഞ്ഞിട്ടും തിരികെ കിട്ടാത്തതിനെത്തുടർന്ന് ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറത്തുവന്നത്. ക്ഷേത്രഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ 13.45 ഗ്രാമുള്ള മാല നഷ്ടപ്പെട്ടന്ന് മനസിലാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *