Your Image Description Your Image Description

കൊ​വ്‌​ലൂ​ണ്‍ (ഹോ​ങ്കോ​ങ്): എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​തഎ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ൽ ഇ​ന്ത്യ​ക്ക് ചൊ​വ്വാ​ഴ്ച നി​ർ​ണാ​യ​ക മ​ത്സ​രം. ഗ്രൂ​പ് സി​യി​ലെ ര​ണ്ടാം അ​ങ്ക​ത്തി​ൽ ഹോ​ങ്കോ​ങ്ങാ​ണ് എ​തി​രാ​ളി​ക​ൾ. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.30 മു​ത​ലാ​ണ് മ​ത്സ​രം.

മാ​ർ​ച്ചി​ൽ ന​ട​ന്ന ആ​ദ്യ ക​ളി​യി​ൽ ബം​ഗ്ലാ​ദേ​ശി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ​ക്ക് മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്. നാ​ല് ടീ​മു​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ലെ മ​റ്റൊ​രു സം​ഘം സിം​ഗ​പ്പൂ​രാ​ണ്. ഹോ​ങ്കോ​ങ്ങും സിം​ഗ​പ്പൂ​രും ത​മ്മി​ൽ ന​ട​ന്ന ക​ളി​യും സ​മ​നി​ല​യി​ലാ​ണ് ക​ലാ​ശി​ച്ച​ത്.

ഫി​ഫ റാ​ങ്കി​ങ്ങി​ൽ 127ാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യു​ടെ സ​മീ​പ​കാ​ല പ്ര​ക​ട​ന​ങ്ങ​ൾ അ​ത്ര ആ​ശാ​വ​ഹ​മ​ല്ല. ഈ​യി​ടെ താ​യ്‍ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ മ​നോ​ലോ മാ​ർ​ക്വേ​സി​ന്റെ ശി​ഷ്യ​ർ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് തോ​റ്റ​ത്. 2024ൽ ​ഒ​രു ജ​യം പോ​ലും നേ​ടാ​നാ​വാ​തി​രു​ന്ന ടീം ​ഈ വ​ർ​ഷം മാ​ല​ദ്വീ​പി​നെ മൂ​ന്ന് ഗോ​ളി​ന് തോ​ൽ​പി​ച്ച​തി​ൽ​പി​ന്നെ സ​മ​നി​ല​യും തോ​ൽ​വി‍യു​മൊ​ക്കെ തു​ട​രു​ക​യാ​ണ്.

വി​ര​മി​ക്ക​ൽ പി​ൻ​വ​ലി​ച്ച് സ്ട്രൈ​ക്ക​ർ സു​നി​ൽ ഛേത്രി ​തി​രി​ച്ചെ​ത്തി‍യി​ട്ടും താ​ളം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 153ാം റാ​ങ്കു​കാ​രാ​ണ് ഹോ​ങ്കോ​ങ്. ഇ​വ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ന്റെ ച​രി​ത്രം നോ​ക്കി​യാ​ൽ നേ​രി​യ മു​ൻ​തൂ​ക്ക​മേ ഇ​ന്ത്യ​ക്കു​ള്ളൂ. ഈ​യി​ടെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബാ​യ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡു​മാ​യി ഹോ​ങ്കോ​ങ്ങി​ന് സ​ന്നാ​ഹ മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നു. 1-3ന് ​തോ​ൽ​ക്കു​ക​യാ​യി​രു​ന്നു ടീം.

​കൈ ടാ​ക് സ്പോ​ർ​ട്സ് പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ഹോ​ങ്കോ​ങ് മ​ത്സ​ര​ത്തി​ന്റെ 50,000 ടി​ക്ക​റ്റു​ക​ളും വി​റ്റ​ഴി​ഞ്ഞ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഹോ​ങ്കോ​ങ് ഫു​ട്ബാ​ളി​നെ സം​ബ​ന്ധി​ച്ച് റെ​ക്കോ​ഡ് ജ​ന​ക്കൂ​ട്ട​മാ​ണ് ക​ളി​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് സിം​ഗ​പ്പൂ​രു​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.

Leave a Reply

Your email address will not be published. Required fields are marked *