Your Image Description Your Image Description

ശക്തമായ കാലവർഷത്തിനു ശേഷം വെയിലും മഴയും മാറി മാറി എത്തിയതോടെ ജില്ലയിലെ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഈ മാസത്തെ ആദ്യ 3 ദിവസത്തിൽ മാത്രം ജില്ലയിൽ 63 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പനി ബാധിതരായി ആശുപത്രിയിലെത്തുന്നവരുടെ കണക്കിൽ സംസ്ഥാനത്ത് രണ്ടാമതാണ് കൊല്ലം ജില്ല. ആയിരത്തോളം പനി ബാധിതരാണ് ആശുപത്രികളിൽ ദിവസവും പനി ബാധിതരായി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നത്. കണക്കിൽ പെടാത്ത പനി ബാധിതരുടെ എണ്ണം ഇതിലും കൂടുതലായിരിക്കും. കഴിഞ്ഞ 2ന് ജില്ലയിൽ 2 പേർക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

തൊടിയൂർ, നെടുമ്പന എന്നിവിടങ്ങളിലാണ് മലേറിയ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച നിലമേലിലും മലേറിയ റിപ്പോർട്ട് ചെയ്തിരുന്നു. മഞ്ഞപ്പിത്ത ബാധയിലും ജില്ലയിൽ വർധനയുണ്ട്. കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ നാൽപതോളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മഞ്ഞപ്പിത്തം ബാധിച്ചു 2 സഹോദരിമാർ ജില്ലയിൽ മരിച്ചിരുന്നു. മേയിലാണ് മഞ്ഞപ്പിത്തം ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്തത്. ഡെങ്കിപ്പനി ബാധയും ജില്ലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 367 പേർക്കാണ് കഴിഞ്ഞ 2 ആഴ്ചയ്ക്കിടയിൽ ഡെങ്കിപ്പനി ബാധിച്ചത്.   19 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *