Your Image Description Your Image Description

രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നെന്ന് റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കൊവിഡ് മരണങ്ങൾ സംഭവിച്ചു. 6133 ആക്ടീവ് കേസുകൾ കണ്ടെത്തി. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയിൽ രണ്ടു മരണവും തമിഴ്നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. 2022-ൽ ഇന്ത്യയിൽ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോ​ഗ വ്യാപനത്തിന് കാരണമെന്ന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു.

എൽഎഫ്.7, എക്സ്എഫ്ജി, ജെഎൻ.1, എൻബി.1.8.1 എന്നീ വകഭേദങ്ങളുടെ വ്യാപനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.
കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *