Your Image Description Your Image Description

യു.​എ.​ഇ​യി​ൽ സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ൽ ഉ​പ​ദേ​ശം ന​ൽ​കു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി. നി​ക്ഷേ​പം, വ്യാ​പാ​രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ള്ള​ട​ക്കം ചെ​യ്യു​ന്ന​വ​ർ​ക്ക് ഫി​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് എ​ന്ന പേ​രി​ലു​ള്ള ലൈ​സ​ൻ​സാ​ണ് അ​ധി​കൃ​ത​ർ അ​വ​ത​രി​പ്പി​ച്ച​ത്. ദ ​സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് ക​മ്മോ​ഡി​റ്റീ​സ് അ​തോ​റി​റ്റി​യു​ടേ​താ​ണ് ന​ട​പ​ടി.

പ​ര​മ്പ​രാ​ഗ​ത, ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സാ​മ്പ​ത്തി​ക ഉ​ള്ള​ട​ക്കം ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം ലൈ​സ​ൻ​സ് ആ​വ​ശ്യ​മാ​ണ്. ലൈ​സ​ൻ​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ, ലീ​ഗ​ൽ ഫീ​സു​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ജി.​സി.​സി രാ​ഷ്ട്ര​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സി​ന് ഇ​ത്ത​ര​ത്തി​ലൊ​രു ലൈ​സ​ൻ​സ് കൊ​ണ്ടു​വ​രു​ന്ന​ത്.ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ക്ഷേ​പ വി​ശ​ക​ല​നം, ശി​പാ​ർ​ശ​ക​ൾ, സാ​മ്പ​ത്തി​ക പ്ര​മോ​ഷ​നു​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്കാ​യി വ്യ​ക്ത​മാ​യ ഒ​രു ഭ​ര​ണ ച​ട്ട​ക്കൂ​ട് സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് വി​പ്ല​വ​ക​ര​മാ​യ സം​രം​ഭ​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *