Your Image Description Your Image Description

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം പിന്‍വലിച്ചാല്‍ പി വി അന്‍വറിനെ അസോസിയേറ്റ് മെമ്പറായി കൊണ്ടുവരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അദ്ദേഹത്തിന്റ പരാമര്‍ശങ്ങള്‍ ശരിയായില്ല. പിന്‍വലിക്കണം. അന്‍വറിന്റെ ആവശ്യങ്ങള്‍ കേട്ടുവെന്നും ഫോണില്‍ വിളിച്ച് തീരുമാനം അറിയിച്ചുവെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുള്ള നാളുകളില്‍ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടു. അതിനനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നാണ് വിശ്വസിക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. ഇന്ന് ബൂത്തുതല യോഗങ്ങള്‍ നടന്നു. ഇനിയുള്ള ദിവസങ്ങളില്‍ പാളിച്ചകളുണ്ടാകാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് പോകും. റിസള്‍ട്ട് വരുമ്പോള്‍ യുഡിഎഫിന് അനുകൂലമായ വിധിയുണ്ടാകും. മികച്ച ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *