Your Image Description Your Image Description

സൈ​ക്കി​ള്‍, ഇ​ല​ക്‌​ട്രി​ക് സൈ​ക്കി​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ർ​ഗ​നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ്ര​ത്യേ​കം നി​ശ്ച​യി​ച്ച പാ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക, മ​റ്റു ബൈ​ക്കു​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ത​മ്മി​ൽ മ​തി​യാ​യ സു​ര​ക്ഷാ അ​ക​ലം പാ​ലി​ക്കു​ക, ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ മാ​ത്രം യാ​ത്ര ചെ​യ്യു​ക, കാ​ല്‍ന​ട​ക്കാ​ര്‍ക്ക് മാ​ത്ര​മു​ള്ള പാ​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ക, ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ അ​വ​ര്‍ക്ക് നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട വ​ഴി​യി​ലൂ​ടെ മാ​ത്രം സ​ഞ്ച​രി​ക്കു​ക, ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടേ​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഭാ​ര​ങ്ങ​ള്‍ ക​യ​റ്റാ​തി​രി​ക്കു​ക, വാ​ഹ​ന​ങ്ങ​ളു​ടെ​യോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യോ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ്സ​മാ​കു​ന്ന ത​ര​ത്തി​ൽ ഇ-​സ്കൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ക​യോ പാ​ര്‍ക്ക് ചെ​യ്യു​ക​യോ ചെ​യ്യ​രു​ത് തു​ട​ങ്ങി​യ നി​ര്‍ദേ​ശ​ങ്ങ​ളാ​ണ്​ പൊ​ലീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *