Your Image Description Your Image Description

കോഴിക്കോട്: ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ 6 പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ​ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാ​ഗികമായി തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *