Your Image Description Your Image Description

തിരുവനന്തപുരം : നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 20 സെന്റീമീറ്റർ (ആകെ 80 സെന്റീമീറ്റർ ഉയർത്തും) ആണ് ഉയർ‌ത്തുക.

ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.അതെ സമയം, സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *