Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ൽ യു​വാ​ക്ക​ളെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ കി​ര​ൺ വി​ജ​യ് ( 27), അ​ഭി​ലാ​ഷ് എ​ന്ന കി​ണ്ട​ർ അ​പ്പു (27 ) വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ണ​റ​ക്കോ​ണം സ്വ​ദേ​ശി സു​ജി​ത്ത് ( 38) , വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​ന്നൂ​ർ സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​രു​വി​ക്ക​ര ഇരുമ്പയിൽ ​ക​ഴി​ഞ്ഞ 21 നാ​യി​രു​ന്നു ആക്രമണം നടന്നത്. ഇ​രു​മ്പ സ്വ​ദേ​ശി​ക​ളാ​യ ബി​നു, രാ​ജീ​വ് എ​ന്നി​വ​രെ​യാ​ണ് നാ​ലം​ഗ സം​ഘം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം ഇ​ടി​ച്ചു വീ​ഴ്ത്തി റോ​ഡി​ലി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ മു​ഖം മൂ​ടി ധ​രി​ച്ചി​രു​ന്നു. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *