Your Image Description Your Image Description

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പിന്റിംഗ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322). കോഴിക്കോട് (0495-2356591, 2723666) ക്രേന്ദങ്ങളിൽ ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗികാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ. കെ.ജി.ടി.ഇ പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് – പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2025-26 കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകുല്യം ലഭിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ സഹിതം അതാത് ക്രേന്ദങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക്: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ. പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024. ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com.

Leave a Reply

Your email address will not be published. Required fields are marked *