Your Image Description Your Image Description

ദുബായ്: മലയാളിയെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും രണ്ടു കോടി രൂപയുടെ സമ്മാനമാണ് മലയാളിയായ പോൾ ജോസ് മാവേലിയെ (60) തേടിയെത്തിയത്. 38 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന പോൾ ജോസിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒരു ദശലക്ഷം ദിർഹത്തിന്റെ (രണ്ട് കോടി രൂപ) സമ്മാനമാണ് ഇക്കുറി ലഭിച്ചത്. 2016ലും പോൾ ജോസിന് ഒരു ദശലക്ഷം ദിർഹം സമ്മാനമായി ലഭിച്ചിരുന്നു.

യുഎഇയിലെ ഒരു നിർമാണ കമ്പനിയിലെ സെറ്റ് സൂപ്പർവൈസറാണ് പോൾ ജോസ് മാവേലി. ഒൻപത് വർഷത്തിനിടെ രണ്ടാം തവണയും ഭാ​ഗ്യദേവത തന്നെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഈ അറുപതുകാരൻ. 17 സുഹൃത്തുക്കളുമായി ചേർന്നാണ് പോൾ ജോസ് ഇത്തവണ ഭാഗ്യടിക്കറ്റ് കരസ്ഥമാക്കിയത്.

1999 മുതൽ പോൾ ജോസ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.2016ലാണ് പോളിന് ആദ്യമായി ഒരു ദശലക്ഷം ദിർഹത്തിന്റെ സമ്മാനം ലഭിച്ചത്. ഒൻപത് പേരുമായി ചേർന്ന് എടുത്ത സീരിസ് 228ലെ ടിക്കറ്റ് നമ്പർ 0972 ആണ് അന്ന് സമ്മാനം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കപ്പെടുപ്പിൽ രണ്ടാം തവണയും വിജയം തേടിയെത്തിയതിൽ നന്ദിയുണ്ടെന്ന് പറയുന്നു രണ്ട് കുട്ടികളുടെ പിതാവായ പോൾ.

Leave a Reply

Your email address will not be published. Required fields are marked *